കോതമംഗലം : എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പിണ്ടിമന ആയുർവേദ ആശുപത്രി മന്ദിരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിസി ജോസഫ്, അനു വിജയനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ,പഞ്ചായത്ത് മെമ്പർമാരായ മേരി പീറ്റർ,സിബി പോൾ,ബേസിൽ എൽദോസ്,എസ് എം അലിയാർ,സിജി ആന്റണി,വിത്സൺ കെ ജോൺ,ലത ഷാജി,ടി കെ കുമാരി,ജിൻസ് മാത്യു,എച്ച് സി ജയകുമാർ ജെ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കന്മാരായ ബിജു പി നായർ,എ വി രാജേഷ്,നോബിൾ ജോസഫ്,റെജി പുലരി,കെ എം
ഹസ്സൻ മൗലവി എന്നിവർ സന്നിഹിതരായിരുന്നു. പഞ്ചായത്ത് മെമ്പർ ലാലി ജോയി സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോക്ടർ എം ആർ ശുഭ നന്ദിയും പറഞ്ഞു.
