കോതമംഗലം : പിണ്ടിമന കൃഷിഭവനിൽ കഴിഞ്ഞ രണ്ട് വർഷക്കാലം സേവനമനുഷ്ഠിച്ച് സ്ഥലം മാറി പോകുന്ന കൃഷി അസിസ്റ്റന്റ് വി.കെ ജിൻസിന് ഗ്രാമ പഞ്ചായത്തും, വിവിധ കർഷക സംഘടനകളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. കൃഷി വകുപ്പിന്റെ പദ്ധതികൾക്ക് പുറമെ നിരവധി കാർഷിക പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പാക്കി വിജയിപ്പിക്കാൻ നേതൃത്വം നൽകി. വന്യമ്യഗശല്യം നേരിടുന്ന വേട്ടാംമ്പാറയെ സമ്പൂർണ്ണ ഇൻഷൂൻസ് ഗ്രാമമായി പ്രഖ്യാപിക്കാൻ കഴിഞ്ഞതും, രണ്ട് വർഷത്തിനിടയിൽ തരിശ് നെൽകൃഷികൾ പ്രോത്സാഹിപ്പിച്ച് നെൽകൃഷിയുടെ വിസ്തൃതി വർദ്ധിപ്പിച്ചതും, ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം 16 അങ്കണവാടികൾക്ക് 25 സൗജന്യ ഗ്രോ ബാഗുകളും വിത്തുകളും നൽകി പുതു തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ കഴിഞ്ഞതും, വനിത ഗ്രൂപ്പുകളെ അണിനിരത്തി തരിശ് കൃഷി ഭൂമികൾ കൃഷി നടത്തിയും , വനിതാ കർഷക ദിനം നടത്തി മുതിർന്ന വനിതകളെ ആദരിച്ചതും അടക്കം നിരവധി മാത്യകാപരമായ പദ്ധതികൾ ആവിഷ്ക്കരിച്ച് ഈ കാലയളവിൽ നടപ്പാക്കിയിട്ടുണ്ട്. കൃഷി ഭവൻ ഹാളിൽ വച്ച് നടന്ന യാത്രയപ്പ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി. സാജു ഉത്ഘാടനം ചെയ്തു.
സംസ്ഥാനത്തെയും ജില്ലയിലേയും മാതൃകാ കൃഷിഭവനായി പിണ്ടിമന കൃഷിഭവനെ സജ്ജമാക്കാനും , കർഷകർക്ക് പിണ്ടിമന കൃഷി ഭവനിൽ എപ്പോഴും സന്ദർശിക്കാവുന്ന കൃഷി സൗഹ്യദ ഇടമാക്കാൻ അക്ഷീണം പ്രവർത്തിച്ച വ്യക്തിത്വമാണ് ജിൻസിന്റേതാണന്ന് ജെസ്സി.സാജു അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സിബി പോൾ, മേരി പീറ്റർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എസ്.എം.അലിയാർ, സിജി. ആന്റണി, വിത്സൺ കെ.ജോൺ , ലത ഷാജി, ലാലി ജോയി, റ്റി.കെ.കുമാരി, കൃഷി ഓഫീസർ ഇ.എം മനോജ്, ഇ.എം. അനീഫ, കൃഷി അസിസ്റ്റന്റുമാരായ ബേസിൽ വി. ജോൺ, മീനു കെ.ബി, എം.ജെ കുര്യൻ, ബെന്നി പുതുക്കയിൽ, രാധാ മോഹനൻ , പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള പഞ്ചായത്ത് ജീവനക്കാർ, കർഷകർ, കാർഷിക മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു. കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ് മറുപടി പ്രസംഗം നടത്തി.