കോതമംഗലം: പിണ്ടിമന കൃഷിഭവന്റെ നേതൃത്വത്തിലുളള സുഭിക്ഷ കേരളം തരിശ് കൃഷിയിൽ നൂറ് മേനി വിളവ്. വേട്ടാമ്പാറഭാഗത്ത് മൂന്ന് ഏക്കറോളം വരുന്ന സ്വന്തം തരിശ് സ്ഥലത്ത് പച്ചക്കറിയുടെ വിവിധ ഇനങ്ങങ്ങളായ കാബേജ്, പച്ചമുളക് , ബീൻസ്, തക്കാളി, തണ്ണിമത്തൻ, മല്ലി എന്നിവ കൃഷി ചെയ്ത് നൂറു മേനി വിളവെടുത്താണ് നെല്ലിക്കുഴി ഇഞ്ചക്കുടി മൊയ്തീൻ മാതൃകയായത്. കൃഷിയുടെ വിളവെടുപ്പ് ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു , കൃഷി.അസിസ്റ്റന്റ് ഡയറക്ടർ വി.പി. സിന്ധു , ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗങ്ങൾ, മുൻ പഞ്ചായത്തംഗങ്ങൾ, കർഷകർ , കൃഷി ഉദ്യോഗസ്ഥരായ കെ.എം. സൈനുദ്ദീൻ, വി.കെ. ജിൻസ് എന്നിവർ പങ്കെടുത്തു.
