പിണ്ടിമന: കഴിഞ്ഞ ദിവസം പിണ്ടിമന ആമല ഭാഗത്ത് ഉണ്ടായ അപ്രതീക്ഷിത കാറ്റിൽ കാർഷിക മേഖലയിൽ നാശനഷ്ടം വരുത്തി. മുത്തം കുഴി കമ്പനിപ്പടി പളളിക്കമാലിൽ എം.വി ശശിയുടെ 500 ഓളം ഇൻഷൂർ ചെയ്ത കുലച്ച ഏത്തവാഴകളും, സെയ്തുകുടി എസ്.കെ ഇബ്രാഹിം എന്ന കർഷകൻ്റെ ടാപ്പ് ചെയ്യുന്ന പത്തോളം റബ്ബർ മരങ്ങളുമാണ് പൂർണ്ണമായി നശിച്ചത്.പാട്ടത്തിന് കൃഷി ചെയ്ത കർഷകർക്ക് പെട്ടെന്ന് ഉണ്ടായ കാറ്റ് കനത്ത നഷ്ടമാണ് വരുത്തിയിരിക്കുന്നത്. കൃഷി നാശം സംഭവിച്ച സ്ഥലങ്ങൾ കൃഷി അസിസ്റ്റൻ്റ് വി.പി.സിന്ധുവിൻ്റെ നേതൃത്വത്തിൽ കൃഷി ഓഫീസർ ഇ.എം.അനീഫ, കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. ബ്ലോക്കിലെ മുഴുവൻ കർഷകരും വിളനാശത്തിൻ്റെ നഷ്ടം കുറക്കുന്നതിനായി വിള ഇൻഷൂറൻസ് പദ്ധതിയിൽ അംഗമാകണമെന്ന് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ അറിയിച്ചു.
