കോതമംഗലം : ദുരിത പെയ്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് മലയോര ജനത. കോതമംഗലം മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. പ്രധാനമായും കുട്ടമ്പുഴ പഞ്ചായത്തിലേ മണികണ്ഠൻ ചാൽ പ്രദേശത്തും പന്തപ്ര പ്രദേശത്തുമാണ്. പിണവൂർകുടിയിൽ നിന്ന് എറണാകുളത്തേക്ക് വ്യാഴാഴ്ച രാവിലെ 7 മണിക്ക് പുറപ്പെട്ട “ആനവണ്ടി” കനത്ത മഴയിലെ വെള്ളകെട്ടിൽ പന്തപ്ര വന മേഖലയിൽ കുടുങ്ങി.കോതമംഗലം കെ എസ് ആർ ടി സി ഡിപോയിലെ ബസാണ് വെള്ളക്കെട്ട് കാരണം ട്രിപ്പ് മുടക്കേണ്ടി വന്നത്. റോഡിൽ നിന്ന് വെള്ള മിറങ്ങിയാലെ ബസിനു കോതമംഗലത്തേക്ക് പോകുവാൻ കഴിയു.പരീക്കണ്ണി പുഴയിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് പല്ലാരിമംഗലം പഞ്ചായത്തിലേ വിവിധ പ്രദേശങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി.
പല്ലാരിമംഗലം പഞ്ചായത്ത് എഴാം വാർഡിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ , എം എൽ എ ആൻ്റണി ജോണിൻ്റെയും, ഡി വൈ എഫ് ഐ യുത്ത് ബ്രിഗേഡിൻ്റെ നേത്യത്വത്തിൽ രക്ഷപ്രവർത്തനം നടത്തുന്നുണ്ട്.
