കോതമംഗലം :- കബനി യുവ ക്ലബ്ബിന്റെയും ലൈബ്രറിയുടെയും നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കബനി ചാരിറ്റബിൾ സൊസൈറ്റിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നടത്തുകയും മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് അർഹനായ പി.ജോമോനെ ആദരിക്കുകയും ചെയ്തു.സംഘാടകസമിതി ജനറൽ കൺവീനർ കെ. കെ ലോജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘാടകസമിതി ചെയർപേഴ്സൺ എം.ബി അജിതവല്ലി സ്വാഗതം പറഞ്ഞു. രാജേശ്വരി ചികിത്സാ സഹായ സമിതിയുടെ റിപ്പോർട്ട് അവതരണം കൺവീനർ എം. ആർ രാജേഷ് നടത്തി. രാജേശ്വരി ചികിത്സാ സഹായ സമിതിയുടെ കണക്ക് അവതരണം ട്രഷറർ ബിനേഷ് നാരായണൻ നടത്തി.കമ്പനി ചാരിറ്റി സൊസൈറ്റിയുടെ റിപ്പോർട്ട് അവതരണം കൺവീനർ വിനീഷ് ഏ.റ്റി നടത്തി.ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ സംസ്ഥാന യുവജന ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് മൊമെന്റോ നൽകി അനുമോദിച്ചു. കിടപ്പുരോഗിയായ ശ്രീധരൻ കുന്നുംപുറത്തിന് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ വീൽ ചെയർ നൽകി. ചാരിറ്റി ധന ശേഖരണ പെട്ടിയുടെ വിതരണ ഉദ്ഘാടനം കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ ഗോപി നിർവഹിച്ചു.
ആദ്യ മെമ്പർ ഷിപ് വിതരണം കോതമംഗലം നഗരസഭ കൗൺസിലർ കെ.വി തോമസ് നിർവഹിച്ചു.കബനി പുസ്തവണ്ടിയുടെ ഉത്ഘാടനം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ഓ കുര്യക്കോസ് നിർവഹിച്ചു. യോഗത്തിന് കെ. ജെ.ജോസ്, ആനന്ദവല്ലി ശ്രീധരൻ, സാലിമ അനീഷ്, കെ കെ ശ്രീധരൻ, ശോഭന മോഹനൻ,ശിവപ്രസാദ് എസ്, ബിജു പനംകുഴി,വിദ്യാധരൻ കെ കെ, ദാസപ്പൻ കെ കെ, മോഹനൻ പണലി, അരുൺകുമാർ കെ, ആര്യ എ സി, സീമ രാജു, എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. അവതാരകരായി അരുൺ കെ എസ്, കുമാരി അമൃത മോഹൻ പങ്കെടുത്തു.യോഗത്തിന് സംഘാടകസമിതി ട്രഷറർ കെ. ബി രാജുമോൻ നന്ദി അറിയിച്ചു. ഉദ്ഘാടന പരിപാടികളിൽ തന്നെ 107 അംഗങ്ങൾ ചാരിറ്റി മെമ്പർഷിപ്പ് എടുക്കുകയും ധനശേഖരണ പെട്ടി വാങ്ങുകയും ചെയ്തു.ATMAMS പിണർവൂക്കുടി ശാഖയിൽ നിന്നും 2000 രൂപ സംഭാവനയായി നൽകുകയും, നിരവധി വാഗ്ദാനങ്ങളും സംഘടനയ്ക്ക് ലഭിക്കുകയുണ്ടായി.