Connect with us

Hi, what are you looking for?

NEWS

മുഖ്യമന്ത്രിക്ക് വധ ഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി ആന്‍റണി ജോണിന് വോട്ട് ചെയ്തു.

കോതമംഗലം : മൂന്ന് വര്‍ഷം മുൻപ് കൃഷ്ണകുമാര്‍ ഗള്‍ഫില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്ത് ഫേസ് ബുക്കില്‍ ലൈവിട്ടതോടെ സംഭവം വിവാദമാവുകയും പോലീസ് കേസ് എടുക്കുകയുമായിരുന്നു. തുടർന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിടുകയും നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തിരുന്നു. ഇതോടെ കൃഷ്ണകുമാര്‍ നാട്ടിലെത്തുകയും റിമാന്‍റി ലാവുകയും ചെയ്തിരുന്നു. ഇതോടെ മാനസീകമായി തളര്‍ന്ന കൃഷ്ണകുമാര്‍ ദുരിത ജീവിതം നയിക്കുന്നതിനിടെയാണ് ഇടതു മുന്നണിക്ക് വോട്ട് ചെയ്തതും.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന കൃഷ്ണ കുമാര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സൗഹൃദം കാത്ത് പോരുകയും ഗള്‍ഫില്‍ എത്തി നല്ല ശബളത്തില്‍ ജോലി ചെയ്ത് വരുന്നതിനിടെ മദ്യപിച്ച് പ്രകോപനം ശ്രിഷ്ടിച്ച് ഫേസ് ബുക്ക് ലൈവില്‍ വന്ന് പുലിവാല്‍ പിടിച്ച് വിവാദമായി ജോലി നഷ്ടമാവുകയാണ് ചെയ്തത്. നാട്ടില്‍ തിരിച്ചെത്തിയ കൃഷ്ണകുമാറിന്‍റെ ഭാര്യയും മക്കളും കൈവെടിയുകയായിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് എത്തിയതോടെ കോതമംഗലത്തെ ഇടതു സ്ഥാനാര്‍ത്ഥി ആയ ആന്‍റണി ജോണിന് വോട്ട് ചെയ്ത് പിണറായി വിജയനെ തെറിപറഞ്ഞതിന് പ്രശ്ചിത്വം ചെയ്തത്.

You May Also Like

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...