കോതമംഗലം : മൂന്ന് വര്‍ഷം മുൻപ് കൃഷ്ണകുമാര്‍ ഗള്‍ഫില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കുകയും കുടുംബത്തെ അപമാനിക്കുകയും ചെയ്ത് ഫേസ് ബുക്കില്‍ ലൈവിട്ടതോടെ സംഭവം വിവാദമാവുകയും പോലീസ് കേസ് എടുക്കുകയുമായിരുന്നു. തുടർന്ന് ജോലിയില്‍ നിന്ന് പിരിച്ച് വിടുകയും നാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തിരുന്നു. ഇതോടെ കൃഷ്ണകുമാര്‍ നാട്ടിലെത്തുകയും റിമാന്‍റി ലാവുകയും ചെയ്തിരുന്നു. ഇതോടെ മാനസീകമായി തളര്‍ന്ന കൃഷ്ണകുമാര്‍ ദുരിത ജീവിതം നയിക്കുന്നതിനിടെയാണ് ഇടതു മുന്നണിക്ക് വോട്ട് ചെയ്തതും.
ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്ന കൃഷ്ണ കുമാര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരുമായി സൗഹൃദം കാത്ത് പോരുകയും ഗള്‍ഫില്‍ എത്തി നല്ല ശബളത്തില്‍ ജോലി ചെയ്ത് വരുന്നതിനിടെ മദ്യപിച്ച് പ്രകോപനം ശ്രിഷ്ടിച്ച് ഫേസ് ബുക്ക് ലൈവില്‍ വന്ന് പുലിവാല്‍ പിടിച്ച് വിവാദമായി ജോലി നഷ്ടമാവുകയാണ് ചെയ്തത്. നാട്ടില്‍ തിരിച്ചെത്തിയ കൃഷ്ണകുമാറിന്‍റെ ഭാര്യയും മക്കളും കൈവെടിയുകയായിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് എത്തിയതോടെ കോതമംഗലത്തെ ഇടതു സ്ഥാനാര്‍ത്ഥി ആയ ആന്‍റണി ജോണിന് വോട്ട് ചെയ്ത് പിണറായി വിജയനെ തെറിപറഞ്ഞതിന് പ്രശ്ചിത്വം ചെയ്തത്.