കോതമംഗലം:എൽഡിഎഫ് സർക്കാരിന്റെവികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ പ്രതിപക്ഷം നുണപ്രചരണവും വിവാദങ്ങളും സൃഷ്ടിക്കുകയാണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സമയത്ത് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിമർശനപരമായി അവതരിപ്പിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല. മന്ത്രിമാർക്കെതിരെ എഴുതിക്കൊടുത്ത ഒറ്റ ആക്ഷേപവും ഉന്നയിക്കാനായില്ല. സർക്കാരിനെ എതിർക്കാൻ കഴിയാത്തതിനാലാണ് നുണകളിലും വിവാദങ്ങളിലും അഭയം തേടുന്നത്.
കോതമംഗലത്ത് എൽഡിഎഫ്സ്ഥാനാർത്ഥി ആൻ്റണി ജോണിൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണ പൊതുസമ്മേളനംഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വൻവികസന പ്രവർത്തനങ്ങളാണ് നടന്നിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ബിജിപിയുടെ ബി ടീമായിട്ടാണ് കേരളത്തിൽ കോൺഗ്രസ് പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി ടി ബെന്നി അധ്യക്ഷനായി. സ്ഥാനാർഥി ആൻ്റണി ജോൺ സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ ജില്ലാ ആക്ടിങ്ങ് സെക്രട്ടറി ഇ കെ ശിവൻ എൽഡിഎഫ് നേതാക്കളായ ഗോപി കോട്ടമുറിക്കൽ,ആർ അനിൽകുമാർ, ഷാജി മുഹമ്മദ്, അഡ്വ ജോയിസ് ജോർജ് , ജോണി നെല്ലൂർ, എം വി മാണി, പി കെ രാജേഷ്,കെ എ ജോയി, എ എ അൻഷാദ് , അനിൽ കാഞ്ഞിലി, റോണി മാത്യു , മനോജ് ഗോപി,സണ്ണി പുതുശ്ശേരി, തോമസ് തോമ്പ്രയിൽ , ഷാജി പീച്ചക്കര, ബേബി പൗലോസ്, അലി നെല്ലിക്കുഴി, സാജൻ അമ്പാട്ട് തുടങ്ങിയവർ സംസാരിച്ചു























































