പിണ്ടിമന: സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവന് കീഴിൽ പതിനേഴ് വർഷമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ജ്യോതി കർഷക വനിതാ സംഘത്തിൻ്റെ നേതൃത്വത്തിൽ തരിശ് പച്ചക്കറി കൃഷിയാരംഭിച്ചു.ഇതിനോടകം കാർഷിക മേഖലയുടെ പ്രവർത്തനങ്ങൾക്ക് നിരവധി അവാർഡുകൾ ജ്യോതി കർഷക വനിതാ സംഘത്തിന് ലഭിച്ചിട്ടുണ്ട്. പിണ്ടിമന കവുങ്ങംപ്പിളളി ജോയി കെ.പൗലോസ് എന്ന കർഷകൻ്റെ 75 സെൻ്റ് തരിശ് സ്ഥലം പാട്ടത്തിനെടുത്ത് പച്ചക്കറി ഇനങ്ങളായ മുളക്, വഴുതന, വ്ളാത്തങ്കര ചീര, തക്കാളി, വെണ്ട, വെള്ളരി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. തരിശ് കിടക്കുന്ന മുഴുവൻ സ്ഥലങ്ങളിലും കൃഷിയിറക്കാനാണ് പഞ്ചായത്ത് കൃഷിഭവൻ്റെയും വനിതാ കൂട്ടായ്മയുടേയും ലക്ഷ്യം. മുഴുവൻ കുടുംബങ്ങളിലും കൃഷി വ്യാപിപ്പിക്കാൻ കുടുംബശ്രീ പ്രവർത്തകരുടെ സഹായത്തോടെ എല്ലാ വാർഡുകളിലും തരിശ് ഭൂമി കണ്ടെത്തുന്നതിന് സർവ്വേ നടത്തും.പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു വിത്ത് നടീൽ ഉത്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലത ഷാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ബേസിൽ എൽദോസ്, സിബി പോൾ, മെമ്പർ സിജി ആൻ്റണി, എം.ജെ.കുര്യൻ, മോളി ജോസഫ്, ഷാജു തവരക്കാട്ട്,ജ്യോതി വനിതാ സംഘം പ്രവർത്തകരായ രാധാ മോഹനൻ, സാലി ജോസ്, സാറാക്കുട്ടി ജോർജ്, ലിസ്സി ബേബി, ലീല മാത്യൂസ്, മേരി വർഗീസ്, കുമാരി രാജപ്പൻ എന്നിവർ പങ്കെടുത്തു. കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.
