Connect with us

Hi, what are you looking for?

NEWS

നവ കേരള സദസ്സിലെ നിവേദനം : കോതമംഗലത്ത 39 പേർക്ക് കൂടി മുൻഗണന കാർഡുകൾ

കോതമംഗല: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത കോതമംഗല നിയോജക മണ്ഡലതല നവകേരള സദസ്സിൽ മുൻഗണന കാർഡുകൾക്ക് അപേക്ഷിച്ചവർക്ക് പരിഹാരം. നവകേരള സദസ്സ് വഴിയും ഓൺലൈന മുഖേനയും ലഭിച്ച അപേക്ഷകളിൽ 39 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ ആന്റണി ജോൺ എം.എൽ. എയുടെ നേതൃത്വത്തിൽ കാർഡുകളുടെ വിതരണം നടന്നു.

ഗുരുതരമായ വിവിധ ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകിയാണ് കാർഡുകൾ അനുവദിച്ചിട്ടുള്ളത്. നവ കേരള സദസ്സ് വഴി റേഷന കാർഡ് സംബന്ധിച്ച ആകെ 74 നിവേദനങ്ങളാണ് കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസിൽ ലഭിച്ചിരുന്നത്. മുൻഗണന കാർഡുകൾക്ക് പുറമെ പുതിയ റേഷൻ കാർഡ് അനുവദിക്കുന്നതും പേര് ചേർക്കുന്നതും പേര് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകളും ഇതിൽ ഉൾപ്പെട്ടിരുന്നു ഈ നിവേദനങ്ങൾ കൃത്യമായി പരിഗണിച്ച് ഇതിനോടകം തീർപ്പാക്കിയതായി താലൂക്ക് സ ഓഫീസർ പറഞ്ഞു.

ഡിസംബർ 10 ന് മാർ ബേസിൽ സ്കൂൾ മൈതാനത്തായിരുന്നു കോതമംഗലത്തെ നവകേരള സദസ്സ് നടന്നത്.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...