Connect with us

Hi, what are you looking for?

CHUTTUVATTOM

കാലടി പാലത്തിന് സമാന്തരമായി ഉപയോഗിക്കാവുന്ന വല്ലം കടവ് – പാറപ്പുറം പാലം നിർമ്മാണം ഉടൻ പുനരാരംഭിക്കും.

പെരുമ്പാവൂർ : വല്ലം കടവ് – പാറപ്പുറം പാലം നിർമ്മിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് വേണ്ടി എൽദോസ് കുന്നപ്പള്ളി എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രിയ്ക്ക് കത്തു നൽകുകയും, ചട്ടം 304 പ്രകാരം  കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ  നൽകിയ സബിഷനിൽ വല്ലം കടവ് –  പാറപ്പുറം  പാലത്തിന്റെ ചർച്ച  ചെയ്തതിന്റെ അടിസ്ഥാനത്തിൽ  പൊതുമരാമത്ത്  വകുപ്പ് റീ ടെണ്ടർ നടപടികൾ  വേഗത്തിൽ പൂർത്തിക്കിയിരിക്കുന്നു. എറണാകുളം വൈറ്റില ആസ്ഥാനമായി പ്രവർത്തിക്കുന്ന  ശ്യാമ ഡൈനാമിക് പ്രൊജക്റ്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 11 കോടി 19 ലക്ഷം രൂപയ്ക്കാണ് ടെൻഡർ എടുത്തിരിക്കുന്നത്.
പെരുമ്പാവൂർ മണ്ഡലത്തിലെ വല്ലത്തെയും ആലുവ നിയോജകമണ്ഡലത്തിലെ പാറപ്പുറത്തേയും ബന്ധിപ്പിച്ചു നിർമിക്കുന്നതാണു പാലം. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, ആലുവ എംഎൽഎ  അൻവർ സാദത്ത് എന്നിവർ ശ്രമഫലമായി 2016 ൽ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. രണ്ടു വർഷമായി നിർമാണം സ്തംഭിച്ചു കിടക്കുകയാണ്.  പഴയ കരാറുകാരനെ ഒഴിവാക്കി. വീണ്ടും ടെൻഡർ ക്ഷണിച്ചു. മൂന്നാമത്തെ ടെൻഡറിൽ ക്വോട്ട് ചെയ്ത തുക എസ്റ്റിമേറ്റിനേക്കാൾ  16.33 % അധികമാണ്. ഇതിനു സർക്കാരിന്റെ അംഗീകാരം ആവശ്യമായിരുന്നു. ആദ്യ കരാറുകാരൻ 60 % പണി പൂർത്തിയാക്കി.
2019 ൽ പൂർണമായി നിർമാണം നിർത്തിവച്ചു. പുഴയ്ക്കു  നടുവിൽ 4  സ്പാനുകൾ സ്ഥാപിക്കുന്ന ജോലിയാണു പ്രധാനമായും അവശേഷിക്കുന്നത്.  ഇരു കരകളിലും അപ്രോച്ച് റോഡുകളുണ്ട്. കാലടി പാലത്തിനു സമാന്തരമായി ഉപയോഗിക്കാവുന്ന പാലമാണിത്. 2016 ഡിസംബർ രണ്ടിനു നിർമാണം തുടങ്ങിയതാണ്.  കരാർ  അനുസരിച്ചു 2018 ഡിസംബറിൽ പൂർത്തിയാകേണ്ടതായിരുന്നു.  22.22 കോടി രൂപയുടേതാണു പദ്ധതി. ഇതിൽ 12.89 കോടി രൂപയുടെ പ്രവൃത്തികൾ  പൂർത്തിയായപ്പോഴാണു നിർമാണം നിലച്ചത്.  288 മീറ്ററാണു നീളം. 14 മീറ്ററാണു വീതി. ഇതിൽ 3.25 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയുണ്ടാകും.
പാലം പൂർത്തിയായാതോട് കൂടി കൊച്ചി രാജ്യാന്തര വിമാനത്താവളം, തിരുവൈരാണിക്കുളം ക്ഷേത്രം, കാഞ്ഞൂർ ഫൊറോന പള്ളി എന്നിവിടങ്ങളിലേക്കു ഗതാഗതക്കുരുക്കിൽപെടാതെ എത്താനാകും. കിഴക്കൻ ജില്ലകളിൽ നിന്നെത്തുന്നവർക്ക് 8 കിലോമീറ്റർ ലാഭിക്കാം. പാറപ്പുറം, വെള്ളാരപ്പിള്ളി, കാഞ്ഞൂർ, തുറവുംകര, പുതിയേടം പ്രദേശങ്ങളിലുള്ളവർക്കു  പെരുമ്പാവൂർ പട്ടണത്തിലേക്ക് എളുപ്പം  എത്താനാകും.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....