Connect with us

Hi, what are you looking for?

CHUTTUVATTOM

വല്ലം -ഇരിങ്ങോൾ റിങ് റോഡ് പ്രാവർത്തികമാകുമ്പോൾ തന്നെ കാവിന്റെ സംരക്ഷണവും പ്രഥമ പരിഗണനയിൽ ഉണ്ടെന്ന് എം എൽ എ.

പെരുമ്പാവൂർ : വല്ലം ഇരിങ്ങോൾ റിങ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം സെപ്റ്റംബർ ആറാം തീയതി പെരുമ്പാവൂർ മുൻസിപ്പൽ ഓഫീസിൽ വെച്ച് പെരുമ്പാവൂർ എം എൽ എ ശ്രി എൽദോസ് കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്നു. നിലവിൽ ഇരിങ്ങോൾ ഭാഗത്തേക്കുള്ള ഇൻവെസ്റ്റി ഗെഷൻ നടപടികൾ സുഖമമാക്കുന്നതിനുള്ള ചർച്ചകൾ ആണ് നടന്നത്. ഇരിങ്ങോൾ കാവ് മുതൽ റോട്ടറി ക്ലബ് വരെയുള്ള ഭാഗത്തെ സർവ്വേയും മണ്ണ് പരിശോധനയും ആണ് ബാക്കിയുള്ളത്. തൊണ്ണൂറ് ശതമാനം ഇൻവസ്റ്റിഗഷൻ നടപടികളും പൂർത്തിയായിട്ട് ഒരു മാസത്തിലേറേയായ സാഹചര്യത്തിൽ ആണ് ബാക്കിയുള്ള ഇൻവസ്റ്റികേഷൻ നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനു യോഗം ചേർന്നത്.

ഇൻവെസ്റ്റിഗഷൻ പ്രാരംഭ ഘട്ടം മാത്രമാണ് തുടർന്ന് ഒട്ടനവധി നടപടി ക്രമങ്ങളിലൂടെ മാത്രമേ ഇത് നടപ്പിലാക്കാൻ സാധിക്കു അതിനാൽ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനുള്ള സഹകരണം എം എൽ എ പങ്കെടുത്ത എല്ലാവരോടും അഭ്യർത്ഥിച്ചു. ആദ്യഘട്ട ചർച്ചകളിൽ നാലുവരി പാതയാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും നിലവിൽ നാലുവരി പാത എന്നുള്ളത് സ്ഥലമെറ്റെടുക്കുന്നതിലെ തടസ്സങ്ങൾ മൂലം പ്രയോഗികമല്ലാത്തതിനാൽ രണ്ട് വരി പാതയായി റോഡ് പണി പൂർത്തിയാക്കാൻ ആണ് യോഗം അഭിപ്രായ സമന്വയത്തിൽ എത്തിയത്.

പെരുമ്പാവൂർ ടൗണിലൂടെ പോകുന്ന റോഡിലെ ഗതാഗതകുരുക്ക് കുറക്കാനും ജനങ്ങളുടെ യാത്ര സൗകര്യങ്ങളും സമയവും മെച്ചപ്പെടുത്താനും ബൈപാസിനൊപ്പം ഈ റിങ് റോഡ് കൂടി വന്നാൽ സാധ്യമാകുന്നതാണ്. വല്ലം ഇരിങ്ങോൾ റിങ്ങ് റോഡ് പൂർത്തിയായാൽ മാത്രമേ പെരുമ്പാവൂർ ബൈപാസിന്റെ പ്രയോജനം പൂർണതോതിൽ പെരുമ്പാവൂർ നഗര വാസികൾക്ക് ലഭ്യമാകുകയുള്ളു.


നഗര സഭ ചെയർമാൻ ശ്രി സക്കീർ ഹുസൈൻ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ മറ്റ് കൗൺസിലർമാർ പെരുമ്പാവൂർ അസിസ്റ്റന്റ് എക്‌സിക്യുറ്റിവ് ദേവകുമാർ, പെരുമ്പാവൂർ എ ശ്രീമതി ശാരിക, ഇരിങ്ങോൾ കാവ് സംരക്ഷണ സമിതി പ്രതിനിധികൾ, നീലംകുളങ്ങര റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ ഇരിങ്ങോൾ എൻ എസ് എസ് കരയോഗം പ്രതിനിധികൾ ഇരിങ്ങോൾ വൊക്കേഷണൽ ഹയർ സെക്കന്ററി പി ടി എ പ്രതിനിധികൾ പൗരസമിതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.

പെരുമ്പാവൂരിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ പാരമ്പര്യ മൂല്യങ്ങൾ നിലനിൽക്കുന്ന പെരുമ്പാവൂർ ഇരിങ്ങോൾ കാവ് സംരക്ഷിക്കപ്പെടേണ്ടതും ആവശ്യകതയാണ്. റിങ് റോഡ് പ്രാവർത്തികമാകുമ്പോൾ തന്നെ കാവിന്റെ സംരക്ഷണവും പ്രഥമ പരിഗണനയിൽ ഉണ്ടെന്ന് പെരുമ്പാവൂർ എം എൽ എ അറിയിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...