Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ സ്മാർട്ട്‌ വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടത്തിന് ശിലയിട്ടു

പെരുമ്പാവൂർ : പെരുമ്പാവൂർ വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. എൽദോസ് കുന്നപ്പിള്ളി എംഎൽഎ ശിലാസ്ഥാപനം നിർവഹിച്ച ചടങ്ങിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. നിലവിൽ കോടതി, പോലിസ് സ്റ്റേഷൻ ജംഗ്ഷനിൽ വില്ലേജ് ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് പുതിയ കെട്ടിടവും നിർമ്മിക്കുന്നത്.

1500 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. സ്മാർട്ട് ഫർണിച്ചറുകൾ ഉൾപ്പെടെ സജ്ജീകരിക്കും. കെട്ടിട നിർമ്മാണം പൂർത്തീകരിക്കുമ്പോൾ പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ അഞ്ചാമത്തെ വില്ലേജ് ഓഫീസാണ് സ്മാർട്ട് ആകുന്നത്. എൽദോസ് കുന്നപ്പിള്ളി എംഎൽഎ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ റവന്യു വകുപ്പ് അനുവദിച്ച 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

വില്ലേജ് ഓഫീസറുടെ മുറി, ഹാൾ, സന്ദർശകർക്കുള്ള മുറി, റെക്കോർഡുകൾ സൂക്ഷിക്കുന്ന മുറി, ശുചിമുറികൾ എന്നി വിശാലമായ സൗകര്യങ്ങൾ അടങ്ങുന്ന കെട്ടിടമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ ഓഫീസ് പരിസരം പുല്ലുകൾ പിടിപ്പിച്ചു മനോഹരമാക്കും. നിലവിൽ പ്രവർത്തിച്ചു വരുന്ന വില്ലേജ് ഓഫീസ് ഇടുങ്ങിയതും കാലപഴക്കം മൂലം മോശമായതുമായ അവസ്ഥയിലാണ്.

പൊതു ജനങ്ങൾക്ക് കൂടുതൽ സൗകര്യത്തിനായി വില്ലേജ് ഓഫീസ് ഇ ഓഫീസ് ആക്കി മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചതായി എം.എൽ.എ അറിയിച്ചു. ഇതിന് ആവശ്യമായ തുക എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിക്കും. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും ഇത്തരത്തിൽ ഇ ഓഫീസ് ആക്കി നവീകരിക്കും.

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബേസിൽ പോൾ മുഖ്യാതിഥി ആയി. രായമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എൻ പി അജയകുമാർ, മുൻ ചെയർമാൻ ടി എം സക്കീർ ഹുസൈൻ, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, വൈസ് ചെയർ പേഴ്സൺ ബീവി അബൂബക്കർ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് മെമ്പർ അംബിക മുരളീധരൻ, കൗൺസിലർമാരായ രാമകൃഷ്ണൻ, അഭിലാഷ് പുതിയേടത്ത്, ഷീബ ബേബി, ഷെമീന ഷാനവാസ്, അനിതാ പ്രകാശ്, മിനി ജോഷി, സിന്ധു, മെമ്പർമാരായ ബിജി പ്രകാശ്, കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ്, പെരുമ്പാവൂർ വില്ലേജ് ഓഫീസർ സ്മിത എം.എസ്, പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എ എ അലിയാർ, റവന്യൂ ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ അഡ്വ. പ്രേംചന്ദ്, പി കെ മുഹമ്മദ്കുഞ്ഞു,ജോർജ് കിഴക്കുമശ്ശേരി, ജെയ്സൺ ജോസഫ്, പോൾ വർഗീസ്, അബ്‌ദുൾ കരിം, അഷറഫ്, കരുണാകരൻ, വർഗീസ് മൂലൻ, ദിനേശ്, റഹിം വല്ലം, റെജിമോൻ, ജോയ് ജോസഫ്, കെ.പി ബാബു തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...