CRIME
കാർ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പെരുമ്പാവൂർ പോലീസ് പിടിയിൽ.

പെരുമ്പാവൂർ : തിരുവൈരാണിക്കുളത്ത് കാർ തടഞ്ഞുനിർത്തി വാഹനം ഓടിച്ചയാളെ ബലമായി പിടിച്ച് പുറത്തിറക്കി കാർ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട കരുമാലൂർ തടിക്കക്കക്കടവ് കൂട്ടുങ്ങപ്പറമ്പിൽ ഇബ്രാഹിം (ഉമ്പായി 34) നെ ആണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മൊയ്തീൻ ഷാ, മുഹമ്മദ് റാഫി, രജീഷ്, കിരൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബർ 29 ന് വൈകിട്ടാണ് സംഭവം. തിരുവൈരാണിക്കുളം ഭാഗത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശിയെ മറ്റൊരു വാഹനത്തിൽ വന്ന് വട്ടം വച്ച് ബലമായി പിടിച്ചിറക്കി കാർ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നിൽ. തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ട് പേരെ അന്നുതന്നെ പോലീസ് പിടികൂടി. വാഹനവും അന്ന് തന്നെ കണ്ടെടുത്തു. തുടർന്ന് ഒളിവിൽ പോയ ഇബ്രാഹിമിനെ ഇടപ്പള്ളി ടോൾ ഭാഗത്ത് വച്ചാണ് പിടികൂടിയത്.
പോലീസിനെ കണ്ട് ആക്രമണത്തിന് മുതിർന്ന പ്രതിയെ സാഹസികമായാണ് കീഴടക്കിയത്. പോലീസ് പിടികൂടിയ സമയം ഇയാള്‍ ഓടിച്ചിരുന്ന ബുള്ളറ്റ് 2021ൽ നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നിന്നും മോഷണം പോയ വാഹനമാണെന്ന് പോലീസ് കണ്ടെത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ മേൽനോട്ടത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, സബ് ഇൻസ്പെക്ടർ റിൻസ് എം തോമസ്, എ.എസ്.ഐ ഷിബു മാത്യു, എസ്.സി.പി.ഒ മാരായ അബ്ദുൾ മനാഫ്, എം.ബി സുബൈർ, സി.പി.ഒ ജിജുമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
CRIME
കൈക്കൂലി : പായിപ്ര പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടിയിൽ. പായിപ്ര പഞ്ചായത്ത് ഓവർസിയർ സൂരജ് പി.ടിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പായിപ്ര സ്വദേശിയിൽ നിന്നും ബിൽഡിംഗ് പെർമിറ്റിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്. വിജിലൻസ് എറണാകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ സി ഐ മാരായ മനു, സാജു ജോർജ്ജ്, എസ് ഐ മാരായ ഹരീഷ് കുമാർ, സാജു ജോർജ്, അസിസ്റ്റന്റ് സബ ഇ ൻസ്പെക്ടർ മാരായ ജയപ്രകാശ്, ഷിബു, ഉമേശ്വരൻ, പ്രവീൺ, ജോസഫ്, സി പി ഒമാരായ മനോജ്, ജയദേവൻ, ബിജുമോൻ, പ്രജിത്ത്, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
CRIME
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ

കോതമംഗലം : കോട്ടയം – പാലക്കാട് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്ത യുവതിയെ ബസിൽ വച്ച് ശല്യം ചെയ്ത ആൾ പിടിയിൽ. പല്ലാരിമംഗലം മാവുടിയിൽ താമസിക്കുന്ന പേഴക്കാപ്പിള്ളി അമ്പലത്തറയിൽ സുനിൽ (48) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. 26 നു വൈകിട്ട് ആണ് സംഭവം യുവതിയുടെ പരാതിയെ തുടർന്ന് പെരുമ്പാവൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പിറ്റേദിവസം തന്നെ കോതമംഗലം അടിവാട് ഭാഗത്തുനിന്ന് പിടികൂടുകയായിരുന്നു.
സമാന സംഭവത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ്.എം.തോമസ്, എം.കെ.അബ്ദുൾ സത്താർ, എസ്.സി.പി.ഒമാരായ പി.എ.അബ്ദുൾ മനാഫ്, സി.കെ.മീരാൻ, ജിഞ്ചു.കെ.മത്തായി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
CRIME
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു

കോതമംഗലം : കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയെ അറസ്റ്റ് ചെയ്തു. കോതമംഗലം കറുകടം മാവിന്‍ചുവട് ഭാഗത്ത് നിന്നും ഇപ്പോള്‍ പുതുപ്പാടി താണിക്കത്തടം കോളനി റോഡ് ഭാഗത്ത് താമസിക്കുന്ന ചാലില്‍ പുത്തന്‍പുര (കല്ലിങ്ങപറമ്പില്‍) വീട്ടില്‍ ദിലീപ് (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുളളില്‍ കൊലപാതകം, കൊലപാത ശ്രമം, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ്. 2021 ല്‍ കോതമംഗലം പുതുപ്പാടി സ്ക്കൂള്‍പ്പടി ഭാഗത്ത് വച്ച് പ്രിന്‍സ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാള്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞ നവംബറില്‍ ആ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് കോതമംഗലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായി. തുടര്‍ന്ന്‍ റൂറൽ ജില്ല പോലീസ് മേധാവി വിവേക് കുമാര്‍ നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ഒരു വര്‍ഷത്തേക്ക് നാട് കടത്തിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചതിനാണ് ഇപ്പോള്‍ അറസ്റ്റ്. അറസ്റ്റ് ചെയ്ത സംഘത്തില്‍ ഇൻസ്പെക്ടർ ബിജോയ്, എസ്.ഐ റജി, എ.എസ്.ഐ സലിം, എസ്.സി.പി.ഒ മാരായ കൃഷ്ണകുമാർ, അജിംസ്, ഷിയാസ്, ജയൻ എന്നിവരാണ് ഉണ്ടായിരുന്നത്.
-
ACCIDENT5 days ago
ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു.
-
ACCIDENT7 days ago
കാറും ബൈക്കും കൂട്ടിയിടിച്ചു: യുവാവിന് പരിക്ക്
-
CRIME1 week ago
പെൺകുട്ടി മാത്രമുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി ഉപദ്രവിച്ച പല്ലാരിമംഗലം സ്വദേശി അറസ്റ്റിൽ
-
CRIME3 days ago
ബസിൽ വച്ച് യുവതിയെ ശല്യം ചെയ്ത പല്ലാരിമംഗലം സ്വദേശി പിടിയിൽ
-
NEWS2 days ago
കൊച്ചി – ധനുഷ്കോടി ദേശീ പാതയിൽ നേര്യമംഗലത്ത് കാട്ടാന ഇറങ്ങി.
-
NEWS4 days ago
തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപ്പാസ് രണ്ടാം ഘട്ട രണ്ടാം റീച്ചിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
-
CRIME5 days ago
കാപ്പാ ഉത്തരവ് ലംഘിച്ച നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ അറസ്റ്റ് ചെയ്തു
-
NEWS2 hours ago
നാടിന്റെ വിളക്ക് അണയാതിരിക്കണേയെന്ന പ്രാർത്ഥന സഫലമായി; വിധിക്ക് പിന്നാലെ നന്ദി പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസി സമൂഹം