Connect with us

Hi, what are you looking for?

CHUTTUVATTOM

പട്ടിപ്പാറ മഞ്ഞപ്പെട്ടി പാലം: സംയുക്ത പരിശോധന നടത്തി

പെരുമ്പാവൂർ : പട്ടിപ്പാറ മഞ്ഞപ്പെട്ടി പാലത്തിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിച്ചുള്ള സംയുക്ത  പരിശോധന ആരംഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ, രൂപരേഖ വിഭാഗങ്ങളും പെരിയാർവാലി ജലസേചന പദ്ധതി ഉദ്യോഗസ്ഥരും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്.
പൊതുമരാമത്ത് വകുപ്പ് രൂപരേഖ വിഭാഗം തയ്യാറാക്കി നൽകിയ ഡിസൈനിൽ ആവശ്യമായ മാറ്റം വരുത്തി നൽകണമെന്ന് പെരിയാർ വാലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയത്. 20 മീറ്റർ നീളത്തിലും 17.6 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലും പാലം നിർമ്മിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇവിടെ നിലവിലുള്ള പാലത്തിന് സമാന്തരമായിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത്. പൊതുമരാമത് വകുപ്പ് ആദ്യം തയ്യാറാക്കിയ രൂപരേഖയിൽ കനാലിന് നടുവിലായി ഒരു തൂണ് രൂപ കല്പ്പന ചെയ്തിട്ടുണ്ട്. ഇത് കനാലിലൂടെയുള്ള ജലവിതരണത്തിന് തടസ്സം സൃഷ്ടിക്കുമെന്നാണ് പെരിയാർ വാലി അധികൃതർ  നിലപാട് എടുത്തതിനെ തുടർന്നാണ് രണ്ട് വകുപ്പുകളോടും സംയുക്ത പരിശോധന നടത്തുവാൻ എംഎൽഎ നിർദേശിക്കുകയായിരുന്നു.
പെരിയാർ വാലി ആലുവ ബ്രാഞ്ച് കനാലിന്റെ ആറാം കിലോ മീറ്റർ ഭാഗത്ത്  കുറുകെയാണ് പാലം നിർമ്മിക്കുന്നത്. വെങ്ങോല പഞ്ചായത്തിലെ ഒന്നാം വാർഡിനെയും ഇരുപതാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്. 1.10 കോടി രൂപയ്ക്കാണ് പദ്ധതിക്ക് ഭരണാനുമതി ലഭ്യമായിട്ടുള്ളത്.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...