Connect with us

Hi, what are you looking for?

CHUTTUVATTOM

അതിഥി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ നിയമസഭയിലവതരിപ്പിച്ച് പെരുമ്പാവൂർ എം.എൽ.എ.

പെരുമ്പാവൂർ : കേരള അതിഥി തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരണ ബിൽ നിയമസഭയിലവതരിപ്പിച്ച് എൽദോസ് പി. കുന്നപ്പിള്ളിൽ, എം. എൽ. എ. സംസ്ഥാനത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്ക് ജോലിസ്ഥിരത ഉറപ്പാക്കുന്നതിനും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനും അവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഈ മേഖലയിലെ ചൂഷണം തടയുന്നതിനും, അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷൻ നടപ്പാക്കുന്നതിനും, കേരള അതിഥി തൊഴിലാളി ക്ഷേമനിധി ബോർഡ് എന്ന പേരിൽ ഒരു ബോർഡ് രൂപീകരണം വ്യവസ്ഥ ചെയ്യുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചു.

ബോർഡിന്റെ കർത്തവ്യങ്ങൾ

(1) സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ജോലി സ്ഥിരത ഉറപ്പാക്കുന്നതിനും മിനിമം വേതനം ഉറപ്പുവരുത്തുന്നതിനും അവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഈ മേഖലയിലെ ചൂഷണം തടയുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുക

(2) ഇത് സംബന്ധിച്ച ശുപാർശകൾ സർക്കാരിന് സമർപ്പിക്കുക.

3) സംസ്ഥാനത്തെ അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കും ആവശ്യമായ ക്ഷേമപദ്ധതികൾ നടപ്പിലാക്കുക;

(4) സംസ്ഥാനത്തെ , അതിഥി തൊഴിലാളികൾക്ക് ക്ഷേമപെൻഷനുകൾ
നടപ്പിലാക്കുക;

(5) ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ ക്ഷേമനിധിയിലേക്ക് അടയ്ക്കേണ്ട നിശ്ചിത വിഹിതവും നിശ്ചിത സർക്കാർ വിഹിതവും അടയ്ക്കുന്ന കാര്യം ഉറപ്പാക്കുക.

(6) അവശ്യമായ ഇൻഷ്വറൻസ് പരിരക്ഷ

(7) സംസ്ഥാനത്ത് എത്തിച്ചേരുന്ന മുഴുവൻ അതിഥി തൊഴിലാളികളുടെയും
രജിസ്ട്രേഷൻ ഉറപ്പാക്കുക.

( 8) ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനത്തിനായി ക്ഷേമനിധി ബോർഡിന് ജില്ല അടിസ്ഥാനത്തിൽ ഉപസമിതികൾ രൂപീകരിക്കേണ്ടതാണ്.

കേരളത്തിലെ അതിഥി തൊഴിലാളികളുടെ സാഹചര്യം സുരക്ഷിതമല്ല. ഈ തൊഴിലാളികൾ വിവിധ തരം ചൂഷണങ്ങൾക്ക് വിധേയമാകുന്നുണ്ട്. കൂടാതെ ജോലി സ്ഥിരതയും ഇല്ല. മേഖലയിൽ ജോലി ചെയ്യുന്നവരുടെ ജോലി സ്ഥിരത ഉറപ്പാക്കുന്നതിനും മിനിമം വേതം ഉറപ്പു വരുത്തുന്നതിനും അവരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനും ഈ മേഖലയിലെ ചൂഷണം തടയുന്നതിനും ആവശ്യമായ നിയമില്ലാത്തതാണ് ഇതിന് കാരണം. ഇക്കാര്യങ്ങൾ അടിയന്തരമായി പരിഗണിച്ച് ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കർത്തവ്യമാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ ഒരു ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ ബിൽ.

ബില്ലിലെ വ്യവസ്ഥകൾക്ക് അനുസരിച്ച് ക്ഷേമനിധി ബോർഡ് നിലവിൽ വരികയും പ്രവർത്തനക്ഷമമാവുകയും ചെയ്യുമ്പോൾ മാത്രമേ ഇതിന് വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത എത്രയെന്നു കണക്കാക്കാൻ കഴിയുകയുള്ളു. എങ്കിലും അതോറിറ്റിയുടെ പ്രാരംഭ ചെലവുകൾക്കായി 25 ലക്ഷം രൂപ സഞ്ചിതനിധിയിൽ നിന്നും ചെലവ് പ്രതീക്ഷിക്കുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ജോലി ചെയ്യുന്നത് പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും ആയിട്ടാണ് എന്നും എൽദോസ് പി. കുന്നപ്പിള്ളിൽ എംഎൽഎ അറിയിച്ചു .

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...