Connect with us

Hi, what are you looking for?

CHUTTUVATTOM

തെരുവുകളിലെ വിദ്യാർത്ഥി സമരങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമരം: കെ. മുരളീധരൻ എം.പി

പെരുമ്പാവൂർ : രാജ്യത്തെ തെരുവുകളിൽ വിദ്യാർഥികൾ നയിക്കുന്ന സമരങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമരമെന്ന് കെ. മുരളീധരൻ എം.പി. വിജയം കാണുന്നത് വരെ പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങൾ തെരുവുകളിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമം, ദേശിയ പൗരത്വ രജിസ്റ്റർ എന്നിവയ്ക്കെതിരെ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നയിച്ച ഭരണഘടന സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം തണ്ടേക്കാട് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെയും ഫെഡറൽ സംവിധാനത്തെയും കേന്ദ്ര സർക്കാർ അട്ടിമറിച്ചു. പുലവാമയിൽ ഇന്ത്യൻ ഭടന്മാർ കൊല്ലപ്പെട്ട സംഭവം പാക്കിസ്ഥാനുമായുള്ള അന്തർനാടകമായിരുന്നു. മുഴുവൻ നിയമാസഭംഗങ്ങളും ഒരുമിച്ചു ചേർന്ന് പാസ്സാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള നിയമസഭാ പ്രമേയത്തെ ക്രിമിനൽ നടപടി എന്ന് സൂചിപ്പിച്ച ഗവർണ്ണർ ബി.ജെ.പി പ്രസിഡന്റിന്റെ ജോലിയാണ് ചെയ്യുന്നതെന്നും മുരളീധരൻ ആരോപിച്ചു. സർ സി.പിയുടെ അവസ്ഥ ഗവർണ്ണർക്ക് സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമം മുസ്ലിം ജനസമൂഹത്തിന് നേരെയുള്ളതല്ലെന്നും ഹൈന്ദവനായ താൻ പോലും ഇന്ത്യൻ പൗരൻ അല്ലാതാകുന്ന സ്ഥിതിവിശേഷം അതിലുണ്ടന്നും ജീവനുള്ള കാലത്തോളം രാജ്യത്തിന്റെ മണ്ണിൽ നിന്ന് പുറത്താക്കാൻ സമ്മതിക്കില്ലന്നും ഇവിടെ ജനിച്ചവർ ഇവിടെ തന്നെ ജീവിച്ചു മരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.പി അബ്ദുൽ ഖാദർ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മുൻ നിയമസഭ സ്പീക്കർ പി.പി.തങ്കച്ചൻ, ബെന്നി ബെഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ടി.എം സക്കീർ ഹുസൈൻ, ഡോ. മാത്യു കുഴൽനാടൻ, എം.എം അവറാൻ, ഒ.ദേവസി, കെ.എം.എ സലാം, ഡാനിയേൽ മാസ്റ്റർ, മനോജ് മൂത്തേടൻ, വി.എം ഹംസ, തോമസ് പി. കുരുവിള, ബേസിൽ പോൾ, ബാബു ജോൺ, കെ.പി വർഗീസ്, എം.യു ഇബ്രാഹിം, സി.എ സുബൈർ, വി.എച്ച്‌. മുഹമ്മദ്, പി.എ മുഖ്താർ, എം.എം അഷ്റഫ് തണ്ടേക്കാട് ജമാ അത്ത് ഇമാം ഷെഫീഖ് കാസിമി തുടങ്ങിയവർ സംസാരിച്ചു.

അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഓടക്കാലിയിൽ നിന്നും ആരംഭിച്ച യാത്ര 13 കിലോമീറ്റർ താണ്ടിയാണ് വെങ്ങോല ഗ്രാമപഞ്ചായത്തിലെ തണ്ടേക്കാട് സമാപിച്ചത്. ഓടക്കാലിയിൽ മുൻ നിയമസഭാ സ്പീക്കർ പി.പി തങ്കച്ചൻ പതാക കൈമാറിയാണ് യാത്ര ആരംഭിച്ചത്. അശമന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം സലിം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ, വിവിധ കക്ഷി നേതാക്കളായ ഒ. ദേവസി, എം.പി അബ്ദുൽ ഖാദർ, ബാബു ജോസഫ്, ജോർജ്ജ് കിഴക്കുമശ്ശേരി, എം.എം അവറാൻ, കെ.എം.എ സലാം, ഡാനിയേൽ മാസ്റ്റർ, മനോജ് മൂത്തേടൻ, തോമസ് പി. കുരുവിള, പോൾ ഉതുപ്പ്, ബേസിൽ പോൾ, വി.എം ഹംസ, എം.യു ഇബ്രാഹിം, കെ.പി വർഗീസ്, ബാബു ജോൺ, എസ്. ഷറഫ്, സി.കെ സുബൈർ, തോമസ് കെ. ജോർജ്ജ്, ജോയി ജോസഫ്, ബിന്ദു ഗോപാലകൃഷ്ണൻ, ജാൻസി ജോർജ്, പി.പി അവറാച്ചൻ എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...