Connect with us

Hi, what are you looking for?

CHUTTUVATTOM

മരുന്നുകൾ എത്തിച്ചു നൽകുന്ന മെഡിസിൻ ചലഞ്ച് പദ്ധതി ആരംഭിച്ചു.

പെരുമ്പാവൂർ : നിർദ്ധനരായ രോഗികൾക്ക് മരുന്നുകൾ എത്തിച്ചു നൽകുന്ന മെഡിസിൻ ചലഞ്ച് പദ്ധതി ആരംഭിച്ചു. ലോക് ഡൗൺ അവസാനിക്കുന്നത് വരെ പദ്ധതി തുടരും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്താണ് പദ്ധതി ആരംഭിച്ചത്. നിരവധി രോഗികളാണ് ഈ സമയത്ത് വീടിന് പുറത്ത് പോയി മരുന്നുകൾ വാങ്ങിക്കുവാൻ സാധിക്കാതെ ബുദ്ധിമുട്ടുന്നത്. നിർദ്ധനരായ രോഗികൾ അവശ്യപ്പെടുന്നതിന് അനുസരിച്ചു മരുന്നുകൾ വാങ്ങി സന്നദ്ധ പ്രവർത്തകർ വീട്ടിൽ എത്തിച്ചു നൽകും. വിവിധ വ്യക്തികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

മരുന്നുകൾ ആവശ്യമുള്ളവർ പദ്ധതിയുടെ കോ – ഓർഡിനേറ്റർ ആയ മാത്യൂസ് കാക്കൂരാനുമായി 8593 93 92 39 എന്ന നമ്പറിൽ ബന്ധപ്പെടാം.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...