Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂർ കെഎസ്ആർടിസി ബസ്റ്റാൻഡ് നവീകരണം പരിഗണനയിൽ: ഗതാഗത വകുപ്പ് മന്ത്രി.

പെരുമ്പാവൂർ : 1981 സെപ്റ്റംബർ ആറിന് ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനമാരംഭിച്ച കെഎസ്ആർടിസി ബസ്റ്റാൻഡ് കാലപ്പഴക്കം മൂലം വളരെ ശോചനീയ അവസ്ഥയിലാണ്. ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്നതും നൂറുകണക്കിന് ദീർഘദൂര സർവീസുകൾ കടന്നുപോകുന്നതുമായ ഡിപ്പോയുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്ത് യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷാ ആന്റണി രാജു, കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട്‌ അനുബന്ധമായിട്ടുള്ള പരിസരപ്രദേശങ്ങളുടേയും നവീകരണം അത്യന്താപേക്ഷിതമാണ്.
ബസ് സ്റ്റാന്റ് നവീകരിക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചുകൊണ്ട്‌ പെരുമ്പാവൂര്‍ കെഎസ്ആർടിസി അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നല്‍കിയ വിവരങ്ങളുടെ പകര്‍പ്പിനോടൊപ്പം വിശദവിവരങ്ങൾ അടങ്ങിയ കത്ത് തുടർ നടപടികൾക്കായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ കൈമാറി. കാലപ്പഴക്കത്താൽ ബിൽഡിങ്ങിന്റെ റുഫ് പൊട്ടിപൊളിഞ്ഞ് അടർന്നു വീഴുന്നത് യാത്രക്കാർക്കും ജീവനക്കാർക്കും അപകടം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ പൊളിഞ്ഞ് നിൽക്കുന്ന കോൺക്രീറ്റ് അടർത്തി മാറ്റി പ്ലാസ്റ്റർ ചെയ്ത് ബിൽഡിംഗ് പെയിന്റ് ചെയ്യേണ്ടതുണ്ട്. ഈ ബിൽഡിംഗ് നിർമ്മിക്കുന്ന സമയത്ത് പ്ലംബിങ്ങിന് ഇരുമ്പ് പൈപ്പുകളാണ് ഉപയോഗിച്ചിരുക്കുന്നത്. കാലപ്പഴ എത്താൽ ഇവ തുരുമ്പെടുത്ത് ലീക്കായിട്ടുണ്ട്. ഇത് മാറ്റി പിവിസി പൈപ്പുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതുണ്ട്. വൃത്താകൃതിയിലുള്ള ബിൽഡിംഗിൽ മഴവെള്ളം കെട്ടിടത്തിന്റെ അകത്ത് വീണ് ഓടവഴി പുറത്തേക്ക് പോകുന്ന സംവിധാനത്തിലാ നിർമ്മിച്ചിരിക്കുന്നത്. ഈ ഓടകൾ അടഞ്ഞ് കിടത്തിനാൽ ബിൽഡിഗിനകത്ത് വെള്ളക്കെട്ടുണ്ടാവുകയും മലമൂത്രവിസർജ്ജ ഞങ്ങൾ ഈ വെളളത്തിൽ കലരുന്നതിനും ഇടയാകുന്നു.
ഓട തുറന്ന് തടസ്സങ്ങൾ നീക്കി സുഗമമായി വെള്ളം ഒഴുകിപ്പൊവുന്നതിനുള സംവിധാനം ഏർപ്പെടുത്തേണ്ടത് ആണ്. വർക്ക്ഷോപ്പ് ബിൽഡിംഗിന്റെ മേച്ചിൽ നടത്തിയിട്ടു ഉള് ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ചാണ്. കാലപ്പഴക്കത്താൽ ഇവ പൊട്ടി വെളളം അകത്തേക്ക് വീഴുന്ന സ്ഥിതിയുണ്ട്. കാറ്റിലും മഴയിലും സ്ഥാനഭംഗം സംഭവിച്ചാലും പൊട്ടിപ്പോയാലും ടി ഷീറ്റുകൾ മാറ്റുന്നതിന് സാധിക്കുകയില്ല. വർക്ക്ഷോപ്പ് പരിസരത്തെ കാടുകൾ വെട്ടിതെളിച്ച് മണ്ണിട്ട് നികത്തി മാറ്റി, കോൺക്രീറ്റ് ചെയ്തത് ബസ്സുകൾ സുഗമമായി പാർക്ക് ചെയ്യുന്നതിന് സംവിധാനം എർപ്പെടുത്തുന്നതോടൊപ്പം ആധുനിക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ മെയിന്റനൻസ് കാര്യക്ഷമമാക്കണം. MC റോഡിലൂടെ പോകുന്ന നൂറ് കണക്കിന് വാഹനങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിന് കൂടുതലായും എത്തുന്നത് ഈ ഡിപ്പോയിലാണ്. കൂടാതെ വർക്ക്ഷോപ്പിന്റെ തറയിലെ ഓയിലും മാറ്റി വൃത്തിയാക്കി അപകടങ്ങൾ കുറയ്ക്കുന്നതിന് സംവിധാനം എർപ്പെടുത്തേണ്ടതുണ്ട്.
ജീവനക്കാരുടെ വിശ്രമമുറികൾ ടൈൽ വിരിച്ച് വൃത്തിയാക്കുന്നതിനും, കട്ടിലുകളും അനുബന്ധ സാമഗ്രികൾ ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കണം. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന ഡിപ്പോയാണ് ഇപ്പോൾ പൈപ്പു വെള്ളമാണ് എല്ലാ ആവശ്യത്തിനും ഉപയോഗിക്കു ന്നത്. ഇത് പഴകിയ ഇരുമ്പ് പൈപ്പിലൂടെ വരുന്നതിനാൽ കുടിക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉള്ളത്. നിലവിലുളള കിണർ മണ്ണിടിഞ്ഞും മറ്റും ഉപയോഗ ശൂന്യമായിരിക്കുന്നു. ആയത് ശുചീകരിച്ച് റിങ്ങ് ഇറക്കി സംരക്ഷിച്ച് മോട്ടോർ സ്ഥാപിച്ചാൽ വാട്ടർ ചാർജ്ജ് ദിനത്തിൽ നല്ല തുക പ്രതിമാസം ലാഭിക്കുത്തിന് സാധിക്കു. ഫ്യുവൽ പമ്പിനോട് ചേർന്ന് എതാണ്ട് 35 മീറ്ററോളം മതിൽ ഇടി പോയിട്ടുണ്ട്. ഇത് പുതുക്കി നിർമ്മിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കേണ്ടതുണ്ട്. ബസ്സ് പാർക്കി ഗ്രൗണ്ടിലും വർക്ക് ഷോപ്പ് പരിസരത്തും ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്. കൂടാതെ മാലിന്യ സംസ്ക്കരണ സംവിധാനങ്ങളും സ്ഥാപിക്കേണ്ടത് അത്യവശ്യമാണ്. സമഗ്രഹ വികസനത്തിന് കാത്തിരിക്കുകയാണ് പെരുമ്പാവൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നും രണ്ടു കോടി രൂപ ചെലവുവരുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരാൻ ഗതാഗത വകുപ്പ് മന്ത്രിയുടെ സന്ദർശനം ഉടനെ ഉണ്ടാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...