Connect with us

Hi, what are you looking for?

CRIME

ബാംഗ്ലൂരിൽ നിന്നും 8 ലക്ഷം രൂപക്ക് വാങ്ങി പെരുമ്പാവൂരിൽ ചില്ലറ വിൽപ്പനയിലൂടെ നേടുന്നത് 30 ലക്ഷം; ലഹരി മരുന്നുമായി രണ്ട് പേർ പിടിയിൽ.

പെരുമ്പാവൂർ : റൂറൽ ജില്ലയിൽ ലഹരി മരുന്ന് വേട്ട. അങ്കമാലിയൽ പിക്കപ്പ് വാഹനത്തിൽ 78 ചാക്കുകളിലായി കടത്തുകയായിരുന്ന 58500 പായ്ക്കറ്റ് ഹാൻസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മാറമ്പിള്ളി സ്വദേശികളായ കൊറ്റനാട്ട് വീട്ടിൽ അബ്ദുൾ ജബ്ബാർ (49), വള്ളോപ്പിള്ളി വീട്ടിൽ ഹുസൈൻ അബ്ദുൾ റഷീദ് (56) എന്നിവരെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഹൈവേയിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ ഹാൻസുമായി പിടിയിലാകുന്നത്. ബാംഗ്ലൂരിൽ നിന്നും പാലക്കാട്ടെത്തിച്ച് അവിടെ നിന്നും വാഹനത്തിൽ മാറ്റിക്കയറ്റിയാണ് ഹാൻസ് കൊണ്ടുവന്നത്. എട്ടുലക്ഷം രൂപക്കാണ് വാങ്ങിയതെന്നും, ഇവിടെ വിറ്റു കഴിയുമ്പോൾ 30 ലക്ഷത്തോളം രൂപ ലഭിക്കുമെന്നും പ്രതികൾ പറഞ്ഞു. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുവാനാണ് കൊണ്ടുവന്നത്.

അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, അക്ബർ എസ്. സാദത്ത്, എ.എസ്.ഐ ടി.വി ജോർജ് , സി.പി. ഒ മഹേഷ് തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്. എറണാകുളം റൂറല്‍ ജില്ലയിൽ മയക്ക്മരുന്ന്, നിരോധിത പുകയില ഉത്പന്നങ്ങൾ, വ്യാജ മദ്യം എന്നിവയുടെ വിൽപ്പനയും വിതരണവും ഉപയോഗവും തടയുന്നതിന് ലക്ഷ്യമിട്ട് മൂന്ന് ദിവസമായി നടത്തി വന്ന സ്പെഷ്യൽഡ്രൈവിൽ അമ്പത്തിരണ്ട് കേസുകൾ. രജിസ്റ്റർ ചെയ്തു. ഇവയില്‍ മയക്ക്മരുന്ന് നിരോധന നിയമ പ്രകാരം 8 കേസുകളും, അബ്കാരി നിയമ പ്രകാരം 14 കേസുകളും, നിരോധിത പുകയില ഉത്പന്നങ്ങൾ വില്‍പ്പന നടത്തിയതിന് 30 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ജില്ലയിലെ 34 പോലീസ് സ്റ്റേഷന്‍ പരിധിയിലും റെയ്ഡ് നടക്കുകയാണ്.ഡ്രൈവിന്‍റെ ഭാഗമായി മയക്ക്മരുന്ന്, അനധികൃത മദ്യവിൽപ്പന, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന എന്നിവയിൽ മുൻ കാലങ്ങളിൽ പ്രതികളായിട്ടുള്ളവരെ നിരീക്ഷണ വിധേയമാക്കിയിരുന്നു. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം കച്ചവടങ്ങൾ നടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ സൈബർ സെല്ലിനും സൈബർ പോലീസ് സ്‌റ്റേഷനും നിർദ്ദേശവും നൽകിയിരുന്നു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....