Connect with us

Hi, what are you looking for?

CHUTTUVATTOM

നഗര മധ്യത്തിൽ കുട്ടികളുടെ പാർക്ക് ; നിർമ്മാണം ആരംഭിക്കുന്നു.

പെരുമ്പാവൂർ : പെരുമ്പാവൂർ നഗര മധ്യത്തിൽ കുട്ടികളുടെ പാർക്ക് വേണമെന്ന ആവശ്യത്തിന് ഒടുവിൽ പരിഹാരമാകുന്നു. എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ അനുവദിച്ച കുട്ടികളുടെ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനവും ശിലാസ്ഥാപന കർമ്മവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ നിർവഹിച്ചു. പെരുമ്പാവൂർ പാട്ടാലിൽ പെരിയാർ വാലി ജലസേചന പദ്ധതിയുടെ 27 സെന്റോളം വരുന്ന സ്ഥലത്താണ് പാർക്ക് നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വൈകുന്നേരങ്ങളിൽ കൂടിച്ചേരലുകൾക്കും ഒഴിവ് സമായങ്ങൾക്കുമുള്ള ഇടമായിരുന്ന ഇത്. എന്നാൽ വർഷങ്ങളായി ഈ സ്ഥലം കാട് പിടിച്ചു നശിച്ചു കിടക്കുകയാണ്.

പൊതു ജനങ്ങളുമായി സംവദിക്കുമ്പോൾ കൂടുതൽ ആളുകൾ ആവശ്യപ്പെട്ട കാര്യമാണ് പാർക്കിന്റെ നിർമ്മാണം എന്നതെന്ന് എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് പാർക്കിന്റെ നിർമ്മാണം. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പാർക്ക് നിർമ്മാണത്തിന്റെ ചുമതല. നിർമ്മാണം പൂർത്തികരിച്ച ശേഷം പരിപാലനവും ഉടമസ്ഥാവകാശവും പെരിയാർ വാലിക്ക് തിരികെ നൽകും. കുട്ടികൾക്കുള്ള വിനോദോപകരങ്ങൾ, ശുചിമുറികൾ, കോഫി ഷോപ്പ്, മനോഹരമായ കവാടം, പാർക്കിന് ചുറ്റും നടപ്പാത, പൂന്തോട്ട നിർമ്മാണം, വിളക്കുകൾ എന്നിവയാണ് പാർക്കിൽ സജ്ജീകരിക്കുന്നത്. നിലവിലുള്ള ചുറ്റുമതിൽ ബാലപ്പെടുത്തിയാകും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നത്.

നഗരസഭ അധ്യക്ഷൻ ടി.എം സക്കീർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷീബ ബേബി, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഭിലാഷ് പുതിയേടത്ത് കൗൺസിലർമാരായ ബിജു ജോൺ ജേക്കബ്, അരുൺ കെ.സി, അനിത ദേവി പ്രകാശ്, പെരിയാർ വാലി ജലസേചന പദ്ധതി എക്സിക്യൂട്ടീവ് എൻജിനിയർ ബൈജു സി.വി, മുൻ കൗൺസിലർ മോഹൻ ബേബി, അഡ്വ. ടി.ജി സുനിൽ, പി.കെ മുഹമ്മദ് കുഞ്ഞു, മാത്യൂസ് കാക്കൂരാൻ, എം.വി സജി, വി.പി സന്തോഷ്, ജോസഫ് കെ.പി, എന്നിവർ സംസാരിച്ചു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...