Connect with us

Hi, what are you looking for?

CHUTTUVATTOM

ചേരാനല്ലൂർ ആയുർവേദ ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചു: എൽദോസ് കുന്നപ്പിള്ളി എം എൽ എ.

പെരുമ്പാവൂർ : കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ചേരാനല്ലൂർ ആയുർവേദ ഡിസ്പെൻസറി കെട്ടിടത്തിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 56.06 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർവ്വഹിച്ചു. എംഎൽഎയായി പെരുമ്പാവൂരിൽ കടന്നുവന്നപ്പോൾ തന്നെ ആരോഗ്യമേഖലയ്ക്ക് പ്രാധാന്യം കൊടുക്കുമെന്ന തൻറെ ലക്ഷ്യങ്ങളിൽ ഒന്നാണ് ഇന്ന് ആയുർവേദ ഹോസ്പിറ്റൽ നിലവിൽ വരുമ്പോൾ സാക്ഷാത്കരിക്കപ്പെടുന്നത്.
ഒരാഴ്ച മുമ്പ് കൂവപ്പടി പഞ്ചായത്തിലെ കോടനാട് കുടുംബ ആരോഗ്യ ക്ഷേമ കേന്ദ്രത്തിന് 72.2 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ആധുനിക നിലവാരമുള്ള കെട്ടിടം എംഎൽഎ ഫണ്ടിൽ ഉൾപെടുത്തി നൽകിയിരുന്നു. അന്യ തൊഴിലാളികൾ പോലും ചികിത്സ തേടി ആയുര്‍വേദ ആശുപത്രിയില്‍ എത്തുന്നത് ഇവിടത്തെ ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതാണെന്നും ആയുര്‍വേദ ചികിത്സക്ക് പ്രാധാന്യം ഏറികൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഈ ആശുപത്രി ഏവര്‍ക്കും താങ്ങായി മാറുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എല്‍ എ പറഞ്ഞു.
ആയിരം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ ആയിരം കോടിയും കടന്ന് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നേറുകയാണ്. കോവിഡ് മഹാമാരിയെ ചെറുക്കുവാന്‍ പൊതുപ്രവര്‍ത്തകരും ജനങ്ങളും ഒറ്റക്കെട്ടായാണു പ്രവര്‍ത്തിക്കുന്നത്. ഈ ഒരുമയാണ് നമ്മെ നിലനിര്‍ത്തുന്നതെന്നും എൽദോസ് കുന്നപ്പിള്ളി എം എൽ എ പറഞ്ഞു.
നിലവിൽ 2250 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ ഓഫീസ്, ഒ.പി റൂം, ഡോക്ടര്‍മാര്‍ക്കുള്ള പരിശോധനാ മുറി, നഴ്‌സ് മുറി, സ്റ്റോര്‍ റൂം, ഫാര്‍മസി, രോഗികളുടെ വിശ്രമസ്ഥലം, ശുചിമുറികള്‍, എന്നിവയാണുള്ളത്. ഭിന്നശേഷി സൗഹൃദ കെട്ടിടം കൂടിയാണ് പുതിയ ആശുപത്രി. രണ്ടാം ഘട്ടം പൂർത്തി ആകുന്നത്തോടെ കിടത്തി ചികിത്സ ഉൾപ്പെടെ ഉള്ള കാര്യങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ പറഞ്ഞു.
കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂവപ്പടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ മെഡിക്കൽ ഓഫീസർ ഡോ.അനുരാധ എ. ആർ, കൂവ്വപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ , ജില്ലാ പഞ്ചായത്ത് അംഗം മനോജ് മുത്തേടൻ , റവ. ഫാ. ജോൺസൺ കക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ബ്ലോക്ക്‌ മെമ്പർ അനു അബീഷ്, പഞ്ചായത്ത്‌ അംഗങ്ങളായ സിന്ധു അരവിന്ദ്, പി.വി. സുനിൽ, രമ്യ വർഗ്ഗീസ്, പ്രിൻസ് ആന്റണി, മായ കൃഷ്ണകുമാർ,സിനി എൽദോ, ചാർളി കെ. പി, സാജു എം. വി, നിത . പി.എസ്, മരിയ മാത്യു, ശശി കല രമേഷ് , സന്ധ്യ രാജേഷ് സി.ഡി.എസ് ചെയർ പേഴ്സൻ ഷൈജി ജോയി, വനജ ബാലകൃഷ്ണൻ , രാഷ്ട്രീയ കക്ഷി നേതാക്കളായ പി.പി.എൽദോ , സിജി പുളിക്കലാൻ, ബേബി എ. എസ്, ഷാജി വി.എം, സാബു ആന്റണി, എം.പി പ്രകാശ് ദേവച്ചൻ പടയാട്ടിൽ, പഞ്ചായത്ത്‌ സെക്രട്ടറി വി. എസ് സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...