Connect with us

Hi, what are you looking for?

CRIME

മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ .

പെരുമ്പാവൂർ: ആലുവയിൽ മുക്കുപണ്ടം പണയം വച്ച് രണ്ടരലക്ഷം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . പെരുമ്പാവൂർ ചേലാമറ്റം റയോൺപുരം സ്രാമ്പിക്കൽ വീട്ടിൽ റനീഷ് (40) നെയാണ് ആലുവ പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ പോഞ്ഞാശ്ശേരി കാട്ടോളി പറമ്പിൽ സനീഷിനെ നേരത്തെ പിടികൂടിയിരുന്നു. ആഗസ്റ്റ് 19 ന് ആണ് സംഭവം. ആലുവ മാർക്കറ്റിനു സമീപമുള്ള കെ.പി.ബി നിധി എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനിപ്പടിയിലെ സ്വർണ്ണപ്പണമിടപാട് സ്ഥാപനത്തിൽ വച്ചിരിക്കുന്ന 90 ഗ്രാമോളം സ്വർണ്ണം കെ.പി.ബി നിധിയിലേക്ക് മാറ്റി പണയം വക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞ് ഇവർ മാനേജരെ സമീപിക്കുകയായിരുന്നു. കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിന്‍റെ സ്റ്റാഫ് ആണെന്നും പറഞ്ഞ് ഒരാളെ പരിചയപ്പെടുത്തുകയും ചെയ്തു.

തുടർന്ന് കമ്പനിപ്പടിയിലുള്ള സ്ഥാപനത്തിൻറെ മുന്നിലേക്ക് കെ പി ബി നിധിയുടെ മാനേജരെ വിളിച്ച് വരുത്തി സ്വർണ്ണമാണെന്ന് പറഞ്ഞ് മുക്കുപണ്ടം കൈമാറി രണ്ടര ലക്ഷത്തോളം രൂപ വാങ്ങി മുങ്ങുകയായിരുന്നു. പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിൽനിന്നുമാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ, എറണാകുളം സൗത്ത്, കാലടി , അമ്പലപ്പുഴ സ്റ്റേഷനുകളിലായി പത്തോളം കേസുകളിലെ പ്രതിയാണ്. അന്വഷണസംഘത്തിൽ ഇൻസ്പെക്ടർ സി.എൽ.സുധീർ, എസ് ഐ കെ.എ ടോമി, സി പി ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ,ഹാരീസ്, സുരേഷ് എന്നിവരും ഉണ്ടായിരുന്നു.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!