കോതമംഗലം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സ്വകാര്യചാനലും രാഷ്ട്രീയ നേതാക്കളും വ്യക്തിഹത്യ നടത്തുന്നതില്‍ പ്രതിഷേധിച്ച് കോതമംഗലം യൂണിയന്‍ പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തി. സമുദായത്തെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് നയിച്ച യോഗം ജനറല്‍ സെക്രട്ടറിക്ക് കോതമംഗലം യൂണിയന്റെ പൂര്‍ണപിന്തുണ പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് അജി നാരായണന്‍ പറഞ്ഞു.
ജനറല്‍ സെക്രട്ടറിയുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചാല്‍ ക്യാഷ് പ്രൈസ് നല്‍കുമെന്ന് പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തിരുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിക്കാത്തത് ഖേദകരമാണ്. ജനറല്‍ സെക്രട്ടറിക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാല്‍ അവര്‍ പിന്നീട് വീടിന് പുറത്തിറങ്ങില്ലെന്നും തെരുവില്‍ നേരിടാന്‍ ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് ശക്തിയുണ്ടെന്നും സെക്രട്ടറി പി.എ. സോമന്‍ പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനില്‍കുമാര്‍, സെക്രട്ടറി പി.എ. സോമന്‍, മിനി രാജീവ്, കെ.ജെ. സജി, എം.കെ. ചന്ദ്രബോസ്, അജേഷ് തട്ടേക്കാട്, ബൈജു ശാന്തി, പി.വി. വാസു, എം.വി. രാജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





















































