Connect with us

Hi, what are you looking for?

CHUTTUVATTOM

പെരിയാർ വാലി കനാലിൽ ജലവിതരണം ഡിസംബർ 26 മുതൽ ആരംഭിക്കും : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ

പെരുമ്പാവൂർ : പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും മഴ കുറഞ്ഞ സാഹചര്യത്തിൽ പെരിയാർ വാലി കനാലിലൂടെ ജലസേചനം ഡിസംബർ അവസാനത്തോടെ ആരംഭിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എം.എൽ.എയൂടെ നിർദ്ദേശ പ്രകാരം തിങ്കളാഴ്ച ജല വിതരണത്തിൻ്റെ ട്രയൽ റൺ നടത്തി.

ജല വിതരണം എത്രയും വേഗത്തിൽ ആരംഭിച്ചു കർഷകരുടെയും ജനങ്ങളുടെയും കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പെരിയാർ വാലി എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിരുന്നു.

കാലാവർഷം അവസാനിച്ചതോടെ ജല ലഭ്യത കുറഞ്ഞത് മൂലം വരൾച്ച ശക്തമായിരിക്കുകയാണ്. പെരിയാർവാലി കനാലിലൂടെയുള്ള ജല ലഭ്യത അനുസരിച്ചു കൃഷി ചെയ്യുന്ന കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് എം.എൽ.എ എക്സിക്യൂട്ടീവ് എഞ്ചിനീയറെ അറിയിച്ചു. കനാൽ വെള്ളത്തിൻ്റെ അപര്യാപ്തത മൂലം ജല അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനിൽ ജലവിതരണം ഭാഗീകമായി തടസപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും എം.എൽ.എ ചൂണ്ടി കാട്ടി.

കാലാവർഷം ശക്തമായപ്പോൾ പല ഇടങ്ങളിലും കാനലിന്റെ വശങ്ങൾ ഇടിഞ്ഞിരുന്നു. ഇതിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ആണ്. കനാലിന്റെ ശുചീകരണ ജോലികൾ ഭൂരിഭാഗവും ഇതിനോടകം പൂർത്തിയായി. തൊഴിലുറപ്പ് തൊഴിലാളികൾ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

കനാലുകളുടെ വശങ്ങൾക്കുള്ളിൽ നിൽക്കുന്ന മരങ്ങൾ വെട്ടി നീക്കണമെന്നും എംഎൽഎ പെരിയാർ വാലിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇത് നീക്കം ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടെന്ന് പരാതി ഉയർന്നിരുന്നു. ഇതേ തുടർന്നാണ് എംഎൽഎ നിർദ്ദേശം നൽകിയത്.

You May Also Like

CRIME

കോതമംഗലം: നെല്ലിക്കുഴി ജെംസ് ജ്വല്ലറി ഉടമ മുളവൂർ തായിക്കാട്ട് വീട്ടിൽ ബക്കർ (51) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. ജൂവല്ലറിയിൽ സ്വർണ്ണാഭരണം വാങ്ങാൻ എത്തിയ യുവതിയോട് മോശമായി സംസാരിക്കുകയും കയ്യിൽ...

NEWS

പെരുമ്പാവൂർ: ചരിത്ര പ്രാധാന്യമുള്ള പെരുമ്പാവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിച്ച് നവ കേരള സദസ്സ് നടത്തുവാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് ഗവൺമെന്റിനോട് എൽദോസ് എംഎൽഎ ആവശ്യപ്പെട്ടു .ബോയ്സ് സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം : കെ എസ് ഇ ബി പെൻഷനേഴ്സ് അസോസിയേഷൻ കോതമംഗലം മേഖലാ സമ്മേളനവും യൂണിറ്റ് രൂപീകരണവും നടന്നു.കോതമംഗലം ജെ വി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം...

NEWS

കോതമംഗലം :കോതമംഗലത്ത് ഡിസംബർ 10 ന് നടക്കുന്ന നവകേരള സദസ്സിൽ മണ്ഡലത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകാൻ കോതമംഗലത്ത് ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു. സി ഡി എസ് ചെയർപേഴ് സൺമാർ, സി...