Connect with us

Hi, what are you looking for?

NEWS

വോട്ടർമാരെ ഒറ്റിക്കൊടുത്ത് ജനപ്രധിനിധികൾ : കുടിവെള്ളം മുട്ടിയിട്ട് ഒരു വർഷം, 15 പേർക്ക് സമൻസ് , കാടത്തരമെന്ന് നാട്ടുകാർ

കോട്ടപ്പടി : മുട്ടത്തുപാറയിൽ പത്ത് മാസങ്ങൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ കിണറിൽ കാട്ടുകൊമ്പൻ വീണതിനെ തുടർന്ന് പ്രതിഷേധം ഉയർത്തിയ നാട്ടുകാർ കോടതി കയറി ഇറങ്ങേണ്ട അവസ്ഥ. ആനയെ കയറ്റി വിടാൻ ഉദ്യോഗസ്ഥരും ഭരണാധികാരികളും ചേർന്ന് നടത്തിയ നാടകത്തിൻ്റെ ഇരകളാണ് ഇവരിപ്പോൾ. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് 15 പേർക്ക് സമൻസ് ലഭിച്ചപ്പോഴാണ് തങ്ങൾക്കെതിരെ കേസ് നിലനിൽക്കുന്ന വിവരം നാട്ടുകാർ അറിയുന്നത്. ഈ മാസം 12 ന് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്.

കഴിഞ്ഞ വർഷം ഏപ്രിൽ 12 നാണ് കേസിനാസ്പദമായ സംഭവം. കൂലാഞ്ഞിയിൽ പത്രോസിന്റെ പുരയിടത്തിലെ കുടിവെളള കിണറിലാണ് കാട്ടുകൊമ്പൻ വീണത്. അർദ്ധരാത്രി ചക്ക പറിക്കാനെത്തിയതായിരുന്നു ആന. കോട്ടപ്പാറ പ്ലാന്റേഷനിൽ നിന്ന് പതിവായുള്ള ആന ശല്യത്തിനെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കാനുള്ള അവസരമായി നാട്ടുകാരിതിനെ കണ്ടു. ആവശ്യങ്ങളിൽ ഉറപ്പ് ലഭിക്കാതെ ആനയെ കരക്കു കയറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു. രണ്ട് എം.എൽ.എ. മാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങളിൽ ധാരണ ഉണ്ടായി. മയക്കുവെടിവച്ച് പിടികൂടുന്നതിന് പകരം കിണർ ഇടിച്ച് ആനയെ പ്ലാന്റേഷനിലേക്കുതന്നെ കടത്തിവിടുകയാണ് ചെയ്തത്. നിരോധനാജ്ഞ പ്രഖ്യാപിച്ച് നാട്ടുകാരെ അകറ്റി നിറുത്തിയ ശേഷമായിരുന്നു നടപടി. കുടിവെള്ള കിണർ പുനർ നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനം ഒൻപതുമാസമായിട്ടും പാലിക്കപ്പെട്ടിട്ടില്ല.

മൂന്ന് വകുപ്പിൽ കേസ്

മയക്കുവെടി വച്ച് ആനയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുമെന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ച് 144 പ്രഖ്യാപിച്ച ശേഷം അപകടകാരിയായ കാട്ടാനയെ ജനവാസ മേഖലയിലേക്ക് തുറന്ന് വിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ ലംഘിച്ചുവെന്നതുൾപ്പടെ മൂന്ന് വകുപ്പുകൾ പ്രകാരം നാട്ടുകാർക്കെതിരെ കേസ് എടുത്തത്. ആനയെ മയക്കുവെടി വച്ച് പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. പ്രതിഷേധത്തെ തുടർന്നുണ്ടായ ചർച്ചയിൽ നിയമ നടപടികളുണ്ടാകില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇവർ കൂടെ നിന്ന് ഒറ്റുകയായിരുന്നുവെന്നാണ് നാട്ടുകാർ ഇപ്പോൾ ആരോപിക്കുന്നത്.
വനം വകുപ്പിനെ കുറ്റപ്പെടുത്തുന്ന നിലപാടാണ് ജനപ്രതിധികളും സ്വീകരിച്ചത്. അന്ന് കാട്ടിലേക്ക് കയറ്റി വിട്ട കൊമ്പൻ ഇപ്പോഴും നാട്ടിലിറങ്ങി നാശനഷ്ടമുണ്ടാക്കുന്നത് തുടരുകയാണ്. കിണറിൽ വീണ ശേഷം ഈ പ്രദേശത്ത് രണ്ടു മനുഷ്യരെ ആക്രമിച്ചത് ഇതേ കാട്ടാന തന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്.

പ്രതിഷേധക്കാരുടെ ആവശ്യം

 

ആന ശല്യം തടയാൻ ശാശ്വത നടപടി വേണം.

നാട്ടിലിറങ്ങി നാശം വിതക്കുന്നത് പതിവാക്കിയ കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റുക.

നിരവധി വീട്ടുകാർ ഉപയോഗിക്കുന്ന കുടിവെള്ള കിണറിന്റെ അറ്റകുറ്റപ്പണി നടത്തി പൂർവസ്ഥിതിയിലാക്കുക.

വനസംരക്ഷണത്തിൻ്റെ പേരിൽ വൻഅഴിമതിയും ബിസിനസും അരങ്ങു വാണതോടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ തുടങ്ങിയത്. വനസംരക്ഷണത്തിനും വന്യമൃഗപരിപാലത്തിനുമായി നൽകുന്ന ഫണ്ടിൽ വൻതോതിലുള്ള അഴിമതിയാണ് നടക്കുന്നത്. വനത്തിലുള്ള നീർച്ചാലുകളുടെയും ശുദ്ധജല ശ്രോതസ്സുകളുടെയും പരിപാലനം അഴിമതിയിൽ മുങ്ങി. സ്വാഭാവിക വനത്തിന് പകരം അക്വേഷ്യ, മാഞ്ചിയം, യൂക്കാലിപ്സ് തുടങ്ങിയവ വനമേഖല കൈയ്യടക്കിയതോടെ അടിക്കാടുകൾ നശിച്ചു. ഇതോടെ ആനയടക്കമുള്ള വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണവും ജലവും ലഭിക്കാതായി. ഇതോടെയാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖല കൈയ്യടക്കിയത്. ഇതിന് അടിയന്തിരമായി പരിഹാരം കാണണം. വനത്തിനുള്ള വാണിജ്യ ഇടപാടുകൾ നിർത്തി സ്വഭാവിക വനവും ജലശ്രോതസുകളും സംരക്ഷിക്കണം.

You May Also Like

NEWS

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ നിര്‍മ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 22.10 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്....

ACCIDENT

നേര്യമംഗലം: കോതമംഗലം-നേര്യമംഗലം റോഡില്‍ രോഗിയുമായി പോയ ആംബുലന്‍സ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ മതിലില്‍ ഇടിച്ച് തലകീഴായ് മറിഞ്ഞ് അപകടം. നെല്ലിമറ്റം മില്ലുംപടിയില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ ആംബുലന്‍സ്...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ ആരോഗ്യ മേഖലയിൽ താലൂക്ക് ആശുപത്രി മുതൽ പ്രൈമറി ഹെൽത്ത് സെന്റർ വരെ 8.02 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കി വരുന്നതായി ആന്റണി കോൺ എം എൽ എ അറിയിച്ചു.കോതമംഗലം...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ.മാമലക്കണ്ടം എന്ന കൊച്ചഗ്രാമത്തിലെ ചെന്ദൻപളളി ശശി യുടെയും ലീലയുടെ മക്കാളായ വിനയൻ സി എസ് പ്രേനായർ , വിമൽ ഐഡിയയും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ സിനിമ ഉടൻ തിയേറ്റർകളിലേക്ക്. ഒരുപാട്...

NEWS

  കോതമംഗലം:ഗ്യാസ്ട്രോ എൻട്രോളജി രംഗത്ത് പ്രാഗത്ഭ്യത്തിന്റെയും പാരമ്പര്യത്തിന്റെയും മുദ്ര പതിപ്പിച്ച ഡോ. ഫിലിപ്പ് അഗസ്റ്റിൻ & അസോസിയേറ്റ്സിന്റെ സേവനം ഇനി മുതൽ കോതമംഗലത്തെ സെന്റ് ജോസഫ് ധർമ്മഗിരി ഹോസ്പിറ്റലിലും ലഭ്യമാകും.50 വർഷത്തിലധികമായി ഗ്യാസ്ട്രോ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയായി വരുന്ന കോതമംഗലം കെ എസ് ആർ ടി സി ബസ് ടെർമിനലിലേക്ക് ഫർണിച്ചറുകളും മറ്റ്...

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി...

NEWS

കോതമംഗലം: കോട്ടപ്പടി, കൂവക്കണ്ടത്ത് നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ദിവസങ്ങളായി കുട്ടിയുൾപ്പെടെ 5 ആനകൾ ഈ ഭാഗത്ത് എത്തുന്നുണ്ട്. കാർഷിക വിളകൾ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. വന്യമൃഗശല്യത്തിന്...

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ഇരമല്ലൂർ കുറ്റിലഞ്ഞി, പുതുപാലം ഭാഗത്ത് കാഞ്ഞിരക്കുഴി വീട്ടിൽ ഷിഹാബ് (37) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ്...

error: Content is protected !!