കോതമംഗലം : സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം പരിഷ്കരിച്ചു നൽകാൻ 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ കോതമംഗലം മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം സ. എം. സി. ഗംഗാധരൻ സർക്കാരിനോടാവശ്യപ്പെട്ടു.
1973 അച്ചുതമേനോൻ സർക്കാരാണ് ആദ്യമായി അയ്യഞ്ചാണ്ട് ശമ്പള പരിഷ്കരണം പ്രഖ്യപിച്ചത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരുകൾ അഞ്ചുവർഷ തത്വം പാലിച്ച് ശമ്പളം പരിഷ്കരിച്ച് നൽകുന്നതാണ് പതിവ് രീതി. 2019 ജൂലൈ 1 ന് നിയമിച്ച11-ാം ശമ്പള കമ്മീഷൻ്റെ കാലാവുധി 2024 ജൂൺ 30 ന് അവസാനിക്കുകയാണ്. 2024 ജൂലൈ 1 പ്രബല്യത്തിൽ 12-ാം ശമ്പളപരിഷ്കരണം നടത്തേണ്ടതാണ്. നാളിതുവരെയായി ശമ്പള കമ്മീഷനെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടില്ല 11ാം ശമ്പള പരിഷ്കരണത്തിൻ്റെ ആനുകൂല്യ കുടിശ്ശിക 4 ഗഡുവായി അനുവദിച്ചിരുന്നത് ജീവനക്കാർക്ക് അനുഭവവേദ്യമായിട്ടില്ല. 19 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ്. സാമ്പത്തികമായി വലിയ ദുരിതമനുഭവിക്കുന്ന ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ അടിയന്തിരമായി അനുവദിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്നദ്ദേഹം ആവശ്യപെട്ടു
മേഖല പ്രസിഡൻ്റ് സ. വി കെ ചിത്ര അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി.എ.രാജീവ് സംഘടന റിപ്പോർട്ടിംങ്ങും മേഖല സെക്രട്ടറി അനിൽ കുമാർ കെ.എൻ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ബിനീഷ് പി.എൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എസ് കെ എം ബഷീർ ,ജില്ലാ പ്രസിഡൻ്റ എം. എ അനൂപ് സെക്രട്ടറി ഹുസൈൻ പതുവന, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സുഭാഷ് വി .എം , അരുൺ കുമാർ ജി, സുരേന്ദ്ര റ്റി.കെ. അബ്ദുൾ റസാക് വി.പി. , രജനി രാജ് , സൗമ്യ എബ്രാഹം എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സജി പോൾ സ്വാഗതവും, സുമേഷ് പി.ജി. നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എം. ആർ. അശോകൻ (പ്രസിഡൻ്റ്), അനിൽ കുമാർ കെ എസ് , അബ്ദുൾ റസാഖ് വി.പി.(വൈസ്പ്രസിഡൻ്റ്) വി കെ ചിത്ര (സെക്രട്ടറി)ഉനൈസ് , സുബൈർ പി.ജെ ജോയിൻ്റ് സെക്രട്ടിമാർ) രജനിരാജ് വി. (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.