കോതമംഗലം :കോതമംഗലത്ത് പട്ടയ മേള സംഘടിപ്പിച്ചു. കോതമംഗലം, കുന്നത്തു നാട്, മുവാറ്റുപുഴ താലൂക്ക് പരിധിയിലെ പട്ടയങ്ങളാണ് കോതമംഗലത്തെ പട്ടയ മേളയിൽ സംഘടിപ്പിച്ചത്.കോതമംഗലം ചെറിയപള്ളി സെന്റ് തോമസ് പാരീഷ് ഹാളിൽ ചേർന്ന പട്ടയ മേളയുടെ ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ(ഓൺലൈനായി) നിർവഹിച്ചു . ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിക്കുകയും പട്ടയങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കോതമംഗലം-50, കുന്നത്തു നാട്-39, മുവാറ്റുപുഴ 44 എന്നിങ്ങനെ 133 പട്ടയങ്ങളാണ് മേളയിൽ വിതരണം ചെയ്തത്.ചടങ്ങിൽ പി വി ശ്രീനിജൻ എം എൽ എ മുഖ്യാതിഥിയായി.ചടങ്ങിൽ എം പി ഐ ചെയർമാർ ഇ കെ ശിവൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി,കോതമംഗലം മുനിസിപ്പൽ വൈസ് ചെയർ പേഴ്സണൽ സിന്ധു ഗണേശൻ,വാഴക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണൻ സി കെ, കുട്ടമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി, കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി റ്റി ബെന്നി, ശാന്തമ്മ പയസ്,പി കെ മൊയ്തു, എൻ സി ചെറിയാൻ, മനോജ് ഗോപി, ബേബി പൗലോസ്, സാജൻ അമ്പാട്ട്,എറണാകുളം ഡെപ്യൂട്ടി കളക്ടർ (ജനറൽ) വിനോദ് രാജ്, ഡെപ്യൂട്ടി കളക്ടർ എൽ ആർ സുനിത ജേക്കബ്, സുനിൽ മാത്യു, തഹസിൽദാർമാരായ മഞ്ജുഷ വി എസ് (എൽ ആർ കോതമംഗലം),മായ എം(കുന്നത്തു നാട്),ബോബി റോസ് (മുവാറ്റുപുഴ) എന്നിവർ പങ്കെടുത്തു.മുവാറ്റുപുഴ ആർ ഡി ഒ അനിൽ പി എൻ സ്വാഗതവും, കോതമംഗലം തഹസിൽ ദാർ അനിൽകുമാർ എം നന്ദിയും രേഖപ്പെടുത്തി.
