Connect with us

Hi, what are you looking for?

NEWS

പാർട്ടി മെമ്പർ വർഷങ്ങളായി ബൂർഷ്വാ രാജ്യത്ത് ; മെമ്പറുടെ രാജിക്കായി കളക്ടറെ സമീപിക്കുവാൻ ഒരുങ്ങി കോട്ടപ്പടിക്കാർ

കോട്ടപ്പടി : ഒന്നര വർഷമായി മെമ്പർ വിദേശത്ത്, ലീവ് അനുവദിക്കുവാൻ അടിയന്തര കമ്മിറ്റി കൂടി ജനങ്ങളെ വെല്ലുവിളിച്ച് കോട്ടപ്പടി ഗ്രാമപഞ്ചായത്ത്. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ അമൽ വിശ്വം ജോലിതേടി ബ്രിട്ടനിലേക്ക് പോയതിനെത്തുടർന്നാണ് വോട്ടർമാർക്ക് പലവിധ സേവനങ്ങളും അറിയിപ്പുകളും ലഭിക്കാതെ വരുകയും, പഞ്ചായത്തിലെയോ വാർഡിലെയോ ഒരു കാര്യങ്ങളിലും അദ്ദേഹം ഇടപെടുന്നില്ല എന്ന പരാതി വ്യാപകമാകുകയുമായിരുന്നു. നാട്ടിൽ ഇടയ്ക്കിടെ വന്ന് പഞ്ചായത്തിൽ ഒപ്പിട്ട് തിരിച്ചു പോകുന്ന രീതിയാണ് യുവ മെമ്പർ തുടരുന്നത്. ജനാധിപത്യത്തിന്റെ ഏറ്റവും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന മെമ്പർ നാട്ടിൽ ഇല്ലാത്തതുകൊണ്ട് ജനാധിപത്യപരമായ പല അവകാശങ്ങളും ജനങ്ങൾക്ക് നിഷേധിക്കപ്പെടുകയാണ്. വല്ലപ്പോഴും വന്ന് ഒപ്പിട്ട് രേഖകളിൽ മറിമായം കാണിച്ചാൽ നിയമക്കുറിച്ചുള്ള രക്ഷപ്പെടാം എന്ന് കിട്ടിയ നിയമപദേശം അനുസരിച്ചാണത്രേ ഭരണകക്ഷിക്കാരനായ മെമ്പർ ഇടയ്ക്കിടെ വന്നു ഒപ്പിട്ട് മടങ്ങുന്നത് എന്ന് വോട്ടർമാർ അടക്കം പറയുന്നു.

ഒന്നരവർഷമായി ഒരു ഗ്രാമസഭയിൽ പോലും ഇദ്ദേഹം പങ്കെടുത്തിട്ടില്ല. നാട്ടിൽ വരുമ്പോൾ ഒപ്പിടാനുള്ള സൗകര്യം ഭരണക്കാർ ചെയ്തുകൊടുക്കും. സെക്രട്ടറിക്കും പരാതിയില്ല. അടുത്തിടെ അടിയന്തര കമ്മിറ്റി കൂടിയാണ് ലീവ് അനുവദിച്ചത്. കഴിഞ്ഞ ഒക്ടോബർ മാസം ലീവിൽ പോകുവാനായി പഞ്ചായത്ത് കമ്മിറ്റിയിൽ അവധിക്ക് അപേക്ഷിച്ചപ്പോൾ രണ്ട് ഭരണസമിതി മെമ്പർമാർ അടക്കം അഞ്ചുപേർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുള്ളതാണ്. കഴിഞ്ഞ മാർച്ച് 14 തിയതി നാട്ടിൽ തിരികെയെത്തിയ മെമ്പർ അവസാനമായി പങ്കെടുത്തത് ഏപ്രിൽ മൂന്നാം തീയതി നടന്ന പഞ്ചായത്ത് കമ്മിറ്റിയിലാണ്. അതിനുശേഷം മൂന്നു മാസങ്ങൾ കഴിഞ്ഞ് കൃത്യം ജൂലൈ മൂന്നിന് തന്നെയാണ് മെമ്പർ അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. അന്നുതന്നെ അടിയന്തര കമ്മിറ്റി കൂടി മെമ്പറിന് ലീവ് അനുവദിക്കുകയായിരുന്നു. മൂന്ന് മെമ്പർമാർ വിയോജനക്കുറിപ്പ് കൊടുത്തു എങ്കിലും അതൊന്നും തങ്ങൾക്ക് ബാധകമല്ല എന്നാണ് കോട്ടപ്പടി പ്രസിഡണ്ടും, പാർട്ടി നേതാക്കളും പറയുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്നാൽ പാർട്ടി സ്ഥാനാർത്ഥിക്ക് വാർഡിൽ വൻ പരാജയം നേരിടേണ്ടിവരുമെന്നുള്ളതുകൊണ്ടാണ് വോട്ടർമാരെ പൊട്ടന്മാരാക്കി ജനങ്ങളെ വെല്ലുവിളിക്കുന്നതെന്ന് പാർട്ടി അനുഭാവികൾ തന്നെ വെളിപ്പെടുത്തുന്നു.

പഞ്ചായത്ത് രാജ് ആക്റ്റിന്റെ നഗ്നമായ ലംഘനമാണ് കോട്ടപ്പടിയിൽ നടക്കുന്നത്. വിദേശ ജോലിക്ക് പോകുന്നവർ നാട്ടിലെ ഔദ്യോഗിക സ്ഥാനങ്ങൾ രാജി വെച്ചിട്ടാണ് പോകേണ്ടത്. ചോദിക്കാനും പറയാനും ആരുമില്ലാത്തതുകൊണ്ട് എന്തുമാകാമെന്നാണ് കോട്ടപ്പടിയിലെ മെമ്പറുടെയും നേതാക്കന്മാരുടെയും നിലപാട്. പലതവണ പ്രസിഡന്റിനെയും സെക്രട്ടറിയെയും പരാതി അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. വാർഡിലെ യാതൊരു കാര്യവും നടക്കാത്ത അവസ്ഥയുമാണ്. മെമ്പറുടെ രാജി തേടി കളക്ടറെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ. പഞ്ചായത്ത് ഡയറക്ടറുകൾക്കും പഞ്ചായത്ത് രാജ് മന്ത്രിക്കും പരാതി കൊടുക്കാനും ജനകീയ പ്രക്ഷോഭത്തിനും ഉള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

You May Also Like

CHUTTUVATTOM

കോതമംഗലം:കേരള കോൺഗ്രസ് സംസ്ഥാനത്ത് അജയ്യ ശക്തിയായി മാറുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു. കോതമംഗലം നിയോജക മണ്ഡലത്തിൽ കേരളാ കോൺഗ്രസ് മെംബർഷിപ്പ് ക്യാമ്പയിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു എം എൽ എ.കേരള കോൺഗ്രസ് പ്രസ്ഥാനത്തിന്...

CHUTTUVATTOM

കോതമംഗലം: കേരളപ്പിറവി സപ്തതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് പ്രൗഢഗംഭീര തുടക്കം. എന്റെ കോതമംഗലം, എന്റെ അഭിമാനം എന്ന പേരില്‍ കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ്...

NEWS

തിരുവനന്തപുരം: കേരളത്തിന് ഇന്ന് എഴുപതാം പിറന്നാൾ. ഏഴ് പതിറ്റാണ്ടുകൾക്കിപ്പുറം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്തിന്റെ പേര് കേരള എന്നതിൽ നിന്ന് കേരളം എന്ന് മാറ്റിയ...

CHUTTUVATTOM

കോതമംഗലം:കൊണ്ടിമറ്റം പാറയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (89) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10ന് വെളിയേൽച്ചാൽ സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. പരേത കൊണ്ടിമറ്റം കൂടക്കാട്ട് കുടുംബാഗമാണ്. മക്കൾ: അന്നക്കുട്ടി, ലീലാമ്മ, മേരി,രാജൻ,...

CHUTTUVATTOM

കോതമംഗലം: കേന്ദ്രസർക്കാരിന്റെ റേഷൻ വ്യാപാര മേഖലയിലുള്ള തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോതമംഗലം താലൂക്ക് കമ്മറ്റി തിങ്കളാഴ്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തുന്നു. ഡയറക്ട് പെയ്മെന്റ്...

CHUTTUVATTOM

  കോതമംഗലം: ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ കോതമംഗലം യൂണിറ്റ് വാര്‍ഷീക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ടി.ജെ. മനോഹരന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജി. ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി ആരാധനാ റസിഡന്റ്സ് അസോസിയേഷന് കീഴിൽ പ്രവർത്തിക്കുന്ന ആരാധനാ കൃഷി സമൃദ്ധി സ്വയം സഹായ സംഘം തരിശ് സ്ഥലത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പുത്സവം നടത്തി. വള്ളി, കുറ്റി പയറുകൾ വെണ്ട...

ACCIDENT

കോതമംഗലം: മാതിരപ്പിള്ളിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. ശനിയാഴ്ച രാവിലെ 9.30ഓടെ കോതമംഗലത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് മാതിരപ്പള്ളി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചത്. സമീപത്തുണ്ടായിരുന്ന...

CHUTTUVATTOM

കോതമംഗലം : ഹരിതകർമസേനാംഗങ്ങളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കോട്ടപ്പടി മാർ എലിയാസ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാ ബോധവത്കരണ ക്ലാസ് നടത്തി. കുടുംബ ബജറ്റ്, വരുമാന-ചെലവ് നിയന്ത്രണം, സമ്പാദ്യം, നിക്ഷേപം,...

CHUTTUVATTOM

കുട്ടമ്പുഴ : ഐഎൻടിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. കുട്ടമ്പുഴ ടൗണിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് ബാബു ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു....

CHUTTUVATTOM

എറണാകുളം: ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി യുവാക്കൾക്കായി നടത്തുന്ന ക്ലറിക്കൽ അസിസ്റ്റന്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും കമ്പ്യൂട്ടർ യോഗ്യതയുമുള്ള 21-35 വയസ് പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. 12,000 രൂപ ഓണറേറിയത്തോടെയുള്ള പരിശീലനത്തിന്...

NEWS

വടാട്ടുപ്പാറ: മീരാൻ സിറ്റി പുളിക്കക്കുടി തേവൻ (കുഞ്ഞുമോൻ-83) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 12 വീട്ടുവളപ്പിൽ. ഭാര്യ: അമ്മണി. മക്കൾ: ബിന്ദു, പരേതനായ രാജു. മരുമക്കൾ: രേഖ, സുരേഷ്.

error: Content is protected !!