കോതമംഗലം: പുന്നേക്കാട് കൈതകണ്ടം ഭാഗത്ത് കാട്ടാനയിറങ്ങി കൃഷി നാശം വരുത്തി. കാര്‍ഷികവിളകളും കൈയാലകളും തകര്‍ത്തു. സ്വകാര്യവ്യക്തികള്‍ സ്ഥാപിച്ചിട്ടുള്ള ഫെന്‍സിംഗ് തകര്‍ത്താണ് ആനകള്‍ പല കൃഷിയിടങ്ങളിലിറങ്ങിയത്. പ്ലാന്റേഷനില്‍ തമ്പടിച്ചിട്ടുള്ള ആനക്കൂട്ടങ്ങളാണ് ചുറ്റുമുള്ള ജനവാസമേഖലകളുടെ ഉറക്കം കെടുത്തിയത്. പുന്നേക്കാടും പരിസരപ്രദേശങ്ങളിലും ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും കാട്ടാനയിറങ്ങുന്നത് പതിവായിരിക്കുകയാണ്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതു തടയാന്‍ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് യൂഡിഎഫ് ആരോപിച്ചു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്യുന്നത്. ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനും ജനങ്ങളുടെ സംരക്ഷണത്തിന് കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കാനും നടപടി വേണമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.
