Connect with us

Hi, what are you looking for?

NEWS

ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ 2 കേന്ദ്രങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.

 

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടിയിൽ 2 കേന്ദ്രങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കോതമംഗലം മണ്ഡലത്തെ പ്രകാശപൂരിതമാക്കുവാൻ ആന്റണി ജോൺ എംഎൽഎ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തിൽ രണ്ട് കേന്ദ്രങ്ങളിലായി മിനി മാസ്റ്റ് ലൈറ്റുകൾ നാടിന് സമർപ്പിച്ചു .ഇഞ്ചൂർ പള്ളി പടിയിലും, പിടവൂർ പീടികേപ്പടിയിലുമാണ് ലൈറ്റുകൾ സ്ഥാപിച്ചത്. 2016 മുതൽ മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന പ്രസ്തുത പദ്ധതിയുടെ ഭാഗമായി 300 ലേറെ മിനി മാസ്റ്റ് /ഹൈ മാസ്റ്റ് ലൈറ്റുകൾ മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി തന്നെ തുടർച്ചയിലും ആവശ്യമായ പ്രദേശങ്ങളിലെല്ലാം മിനി മാസ്റ്റ് /ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന് എംഎൽഎ പറഞ്ഞു. ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കുട്ടൻ പി പി ,അഡ്വ എ ആർ അനി, മാത്യു കെ ഐസക്, ഷിജു രാമചന്ദ്രൻ, പി പി ഏലിയാസ്,സജിത്ത് ടോം,സജിത്ത് എസ്‌ പ്രഭ, കരുണൻ സി ആർ എന്നിവർ സംസാരിച്ചു.

You May Also Like

error: Content is protected !!