Connect with us

Hi, what are you looking for?

NEWS

പാറപ്പുറം – വല്ലം കടവ് പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു

പെരുമ്പാവൂർ: ജന ജീവിതത്തിൽ മാറ്റം വരുത്തുന്ന പദ്ധതി എല്ലാവരെയും യോജിപ്പിച്ചു നടപ്പിലാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസ് പറഞ്ഞു. ആലുവ, പെരുമ്പാവൂർ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിർമ്മിച്ച പാറപ്പുറം – വല്ലം കടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കക്ഷിരാഷ്ട്രീയഭേദമന്യേയുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് പാറപ്പുറം – വല്ലം കടവ് പാലം യാഥാർത്ഥ്യമായത്. 289.45 നീളത്തിലും 10 മീറ്റർ വീതിയിലുമായി മികച്ച രീതിയിലാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എം.സി റോഡിന് സമാന്തരമായി പ്രവർത്തിക്കുന്ന പാലം കിഴക്കൻ മേഖലകളിൽ നിന്ന് വരുന്നവർക്ക് തിരക്കേറിയ കാലടി ടൗൺ ഒഴിവാക്കി യാത്ര ചെയ്യുന്നതിന് സൗകര്യം ഒരുക്കും. ഇടുക്കി – കോട്ടയം ജില്ലകളിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് എത്തുന്നവർക്ക് എളുപ്പവഴിയായി പാലം മാറും. എറണാകുളം ജില്ലക്കുള്ള ഓണസമ്മാനമാണ് പാറപ്പുറം – വല്ലം കടവ് പാലമെന്നും അദ്ദേഹം പറഞ്ഞു.

ഈ സർക്കാർ അധികാരത്തിലെത്തിയ സമയത്ത് അഞ്ചു വർഷംകൊണ്ട് നൂറു പാലങ്ങൾ എന്ന ലക്ഷ്യം നേടാനാണ് തീരുമാനിച്ചത്. മൂന്നുവർഷം കൊണ്ട് തന്നെ 50 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞു. നിർമ്മാണത്തിൽ ഇരിക്കുന്ന പ്രവർത്തനങ്ങളുടെ സ്ഥിതിഗതി മാസത്തിൽ ഒരുതവണ ചർച്ച ചെയ്യാൻ സമിതി യോഗങ്ങൾ നടക്കുന്നുണ്ട്. ഈ പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ 69 പാലങ്ങളാണ് സംസ്ഥാനത്ത് ഒട്ടാകെ 2021 മേയ് മാസത്തിനുശേഷം പൂർത്തിയായിരിക്കുന്നത്. 2024 ഓടെ നൂറ് പാലങ്ങളുടെയും നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ മാതൃകയിൽ പാലങ്ങളെ ദീപാലംകൃതമാക്കാനും ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്കാനുമുള്ള പദ്ധതി പൊതുമരാമത്ത് വകുപ്പിന്റെയും വിനോദസഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കാൻ ഒരുങ്ങുകയാണ്. സ്വകാര്യ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പൈലറ്റ് പദ്ധതിയായി ദീപാലംകൃതമാക്കുന്നതിന് ആലുവ മണപ്പുറത്തെ നടപ്പാലവും, കോഴിക്കോട് ഫാറൂഖ് പഴയ പാലവും തിരഞ്ഞെടുത്തിട്ടുണ്ട്. പാലങ്ങളുടെ താഴെയുള്ള സ്ഥലങ്ങൾ പൊതുവിടങ്ങൾ ആക്കി മാറ്റുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും ഇതിനായുള്ള പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു, ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി അൻവർ സാദത്ത് എം.എൽ.എ സ്വാഗതം പറഞ്ഞു.

മുൻ എം.എൽ.എ സാജു പോൾ, ട്രാവൻകൂർ സിമന്റ് ലിമിറ്റഡ് ചെയർമാൻ ബാബു ജോസഫ്, ബാംബു കോർപ്പറേഷൻ ചെയർമാൻ ടി.കെ മോഹനൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹീം, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോണ്‍ ജേക്കബ്, വൈസ് ചെയർപേഴ്സൺ ബീവി അബൂബക്കർ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, വൈസ് പ്രസിഡന്റ് പി.കെ സിന്ധു, കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ, വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി അഭിജിത്ത്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം സി. ജെ ബാബു തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പഞ്ചായത്ത് കാര്യാലയത്തിൻ്റെ കവാടം എംഎൽഎ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ...

NEWS

കോതമംഗലം; ആറ് സെൻ്റ് സ്ഥലത്ത് പച്ചപ്പിന്റെ സ്വർഗം; കോതമംഗലം സ്വദേശി കവളമായ്ക്കൽ ജോസിന്റെ വേറിട്ട ജൈവകൃഷി രീതി കാണാം. കോതമംഗലത്ത് മലയിൽ കീഴിനു സമീപമാണ് ജോസിൻ്റെ പുരയിടം. ആറ് സെൻ്റ് മാത്രം വരുന്ന...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻ ചാൽ – വെള്ളാരംകുത്ത് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. വാർഡ് മെമ്പർ ഡെയ്സി ജോയി അധ്യക്ഷത...

NEWS

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ സ്പെഷ്യൽ ഡെവലപ്പ്മെന്റ് ഫണ്ട് 6 ലക്ഷം രൂപ ഉപയോഗിച്ച് കരിങ്ങഴ പി വി ഐ പി കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണോദ്ഘാടനം...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : 36-) മത് കോതമംഗലം ഉപജില്ലാ കലോത്സവത്തിന് കീരമ്പാറ സെന്റ് സ്റ്റീഫൻസ് ഹയർ സെക്കന്ററി സ്കൂളിൽ തിരി തെളിഞ്ഞു. നാലാ യിരത്തോളം വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന നാല് ദിവസം നീണ്ടു നിൽക്കുന്ന കലോത്സവം...

NEWS

കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം: രാജ്യത്തിൻ്റെ വികസനം സാധ്യമാകുന്നത് ശരിയായ വിദ്യാഭ്യാസത്തിലൂടെയാണന്ന് ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കോതമംഗലം രൂപത സോഷ്യൽ സർവ്വീസ് സൊസൈറ്റി, കെയർ എ ഫാമിലി ചാരിറ്റബിൾ ട്രസ്റ്റ് വഴി നടപ്പിലാക്കുന്ന ജീവ എഡ്യുക്കേഷൻ...

error: Content is protected !!