പല്ലാരിമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പല്ലാരിമംഗലം യൂണിറ്റിന്റെ മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം അടിവാട് പ്രവർത്തിക്കുന്ന ടോയ്ലാന്റ് സ്ഥാപന ഉടമ ഷഹനാസിന് നൽകി കവളങ്ങാട് ഏരിയാ പ്രസിഡന്റ് ഒ ഇ അബ്ബാസ് നിർവ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി കെ മുഹമ്മദ്, സെക്രട്ടറി കാസിം സർഗ്ഗം, ഏരിയാ കമ്മിറ്റിഅംഗം എം എൻ ബാലഗോപാലൻ എന്നിവർ സന്നിഹിതരായി. പല്ലാരിമംഗലം യൂണിറ്റ് സമ്മേളനം നവംമ്പർ എട്ടാംതിയ്യതി വെള്ളിയാഴ്ച ഉച്ചക്ക് രണ്ട്മണിക്ക് അടിവാട് ദേശീയവായനശാലാ ഹാളിൽ ജില്ലാകമ്മിറ്റി അംഗം കെ എ നൗഷാദ് ഉദ്ഘാടനംചെയ്യും.

You must be logged in to post a comment Login