പല്ലാരിമംഗലം: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രവർത്തിക്കുന്ന പ്രതിഭാ കേന്ദ്രം എം എൽ എ ആന്റണി ജോൺ സന്ദർശിച്ചു. പ്രതിഭാ കേന്ദ്രത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും പ്രതിഭാ കേന്ദ്രത്തിലേക്ക് ടെലിവിഷൻ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്നും എം എൽ എ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, ജില്ലാപഞ്ചായത്തംഗം കെ ടി അബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം ഒ ഇ അബ്ബാസ്, വാർഡ് മെമ്പർ ഷമീന അലിയാർ, പി ടി എ പ്രസിഡന്റ് കെ എം കരീം, ഹൈസ് സ്കൂൾ സീനിയർ അസിസ്റ്റന്റ് മനോശാന്തി തുടങ്ങിയവരും എം എൽ എക്കൊപ്പമുണ്ടായിരുന്നു.
