പല്ലാരിമംഗലം : സംസ്ഥാന സർക്കാർ സാക്ഷരത മിഷന്കീഴിൽ തുല്യതാ കോഴ്സ് പഠിതാക്കൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ എഴുത്ത് പരീക്ഷയിൽ പങ്കെടുത്ത പല്ലാരിമംഗലം പഞ്ചായത്തിലെ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. കോതമംഗലം ബ്ലോക് പഞ്ചായത്തംഗം
ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ധീൻ മക്കാർ, സാക്ഷരതാ പ്രേരക് എം പി സുഫൈറ എന്നിവർ പ്രസംഗിച്ചു.
