Connect with us

Hi, what are you looking for?

NEWS

പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ: സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു

കോതമംഗലം: പല്ലാരിമംഗലം സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അഞ്ചാമത് സ്‌റ്റുഡൻ്റ് പോലീസ് കേഡറ്റ്സിൻ്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. സ്കൂളിൽ എസ് പി സി ഫ്ലാഗ് ഉയർത്തി പാസിംഗ് ഔട്ട് പരേഡിന്റെ പ്രാരംഭ നടപടികൾ സ്കൂൾ ഹെഡ്മാസ്റ്റർ സജിമോൻ പി എൻ നിർവഹിച്ചു .സ്കൂൾ ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായി എത്തിയ ശആൻറണി ജോൺ എംഎൽഎ പരേഡിന് സല്യൂട്ട് സ്വീകരിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖദീജ മുഹമ്മദ് ,വൈസ് പ്രസിഡണ്ട് ഒ ഇ അബ്ബാസ് ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം നിസാമോൾ ഇസ്മായിൽ എന്നിവർ ഫ്രണ്ട് സല്യൂട്ട് സ്വീകരിച്ചു. പോത്താനിക്കാട് പോലീസ് സബ് ഇൻസ്പെക്ടർ റോജി ജോർജ് പരേഡിന് കമാൻഡ് നൽകി.

ഡ്രില്ലിംഗ് ഇൻസ്ട്രക്ടർമാരായ അബി കെ എം , ആമിന ടി പി എന്നീ പോലീസ് ഓഫീസർമാർ പരേഡിന് നേതൃത്വം നൽകി. ജില്ലാ തല ക്യാമ്പ് കളിൽ മികവ് തെളിയിച്ച കേഡറ്റുകൾക്ക് വിശിഷ്ടാതിഥികൾ ഉപഹാരങ്ങൾ. വിതരണം ചെയ്തു. പിടിഎ ഭാരവാഹികളുടെയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ നടന്ന ഗംഭീരമായ എസ്പിസി മാർച്ച് പാസ്റ്റിന് MLA ആൻ്റണി ജോൺ ഫ്ലാഗ് ഓഫ് നൽകി. മൂന്നുവർഷങ്ങളായി പോത്താനിക്കാട് പോലീസ് വിഭാഗത്തിന്റെ കൃത്യമായ മേൽനോട്ടത്തിൽ പരിശീലനം പൂർത്തീകരിച്ച് എഴുത്തു പരീക്ഷയും പാസായ കേഡറ്റുകൾ ആണ് ഇന്ന് സെറിമോണിയൽ യൂണിഫോം ധരിച്ച് ഡ്രമ്മിന്റെ താളത്തിൽ പരേഡ് ചെയ്തു നീങ്ങിയത് . എസ് പി സി ഫ്ലാഗ് , നാഷണൽ ഫ്ലാഗ് സ്കൂൾ ഫ്ലാഗ് എന്നിവ കൈകളിലേന്തി ഫ്ലാഗ് ബെയറേഴ്സ് അണി നിരന്നു. CPO മാരായ ബിജു കെ നായർ, ആൻ മേരി ജോൺ എന്നിവരാണ് പരിശീലനം നല്കി വരുന്നത്. സീനിയർ, ജൂനിയർ കേഡറ്റുകൾ പിന്തുണ നൽകി ഒപ്പം നിന്നു. പരേഡ് വിജയകരമാക്കിയ എല്ലാവർക്കും സീനിയർ അദ്ധ്യാപകൻ ബഷീർ സി. കെ സ്വാഗതവും സീനിയർ അധ്യാപിക ചിത്ര എം. കെ കൃതജ്ഞതയും പറഞ്ഞു.

You May Also Like

CRIME

കോതമംഗലം: വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചേലാട് കള്ളാട് ഭാഗത്ത് നിന്നും...

NEWS

കോതമംഗലം : അനശ്വര ചലച്ചിത്ര നടൻ ജയന്റെ സ്മരണക്കായ് തിരുവനന്തപുരം ജയൻ കലാ സാംസ്‌കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌ക്കാരത്തിന് പത്രപ്രവർത്തകനും, കോതമംഗലം എം. എ. കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി....

NEWS

കോതമംഗലം: സാറാമ്മ വധത്തിൻ്റെ ഭീതി വിട്ടുമാറുന്നതിന് മുൻപേ വീണ്ടും പിണ്ടിമനയും ചേലാടും പട്ടാപ്പകൽ വീട്ടമ്മയുടെ മാല പൊട്ടിക്കൽ ജനം പരിഭ്രാന്തിയിൽ. പൊലിസ് പ്രതിയുടെ സിസിടിവ ദ്യശ്യം പുറത്ത് വിട്ടു. അന്വേഷണം ഊർജിതമാക്കിയതായി കോതമംഗലം...

NEWS

കോതമംഗലം : അത്യാധുനിക സൗകര്യങ്ങൾ ഒരുക്കി കോതമംഗലം ഇ വി എം ടാക്കീസ് വീണ്ടും പ്രവർത്തനം ആരംഭിച്ചു. ഡോൾബി അറ്റ്മോസ്‌ സൗണ്ട് സിസ്റ്റം,സിൽവർ സ്ക്രീൻ, ലേസർ പ്രൊജക്ടർ 3D, പെൻ വർക്കർ ബ്രാൻഡ്...

NEWS

കോതമംഗലം :കോതമംഗലം ലയൺസ് ക്ലബ്ബും ശ്രീ ഭവാനി ഫൗണ്ടേഷൻ കാലടിയും സംയുക്തമായി ചേർന്ന് കോതമംഗലത്ത് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലെയും കോതമംഗലം മാർ ബസേലിയോസ് ദന്തൽ കോളേജിലെയും വിദഗ്ധരായ...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഊന്നുകല്‍ വെള്ളാമകുത്ത് തടത്തിക്കുടിയില്‍ അനിലാണ്(32) മരിച്ചത്. മരപ്പണി തൊഴിലാളിയാണ് മരിച്ച അനില്‍. വെള്ളിയാഴ്ച രാത്രി കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെവന്ന...

NEWS

കോതമംഗലം: മലയാള സാഹിത്യത്തിലെ അതുല്യ പ്രതിഭയും എഴുത്തച്ഛൻ പുരസ്കാര ജേതാവുമായ ടി. പത്മനാഭനെ മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിൽ ആദരിച്ചു. ‘ഇഗ്നൈറ്റ് ദി യങ് മൈൻ്റ്സ് ‘എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ...

NEWS

കോതമംഗലം:കേരള സ്കൂൾ ഒളിമ്പിക്സ് ന്റെ ഭാഗമായി കോതമംഗലം എം എം കോളേജിൽ നടന്ന നീന്തൽ മത്സരം സമാപിച്ചു. സമാപന സമ്മേളനവും സമ്മാനദാനവും കോതമംഗലം എം എൽ എ  ആന്റണി ജോൺ നിർവഹിച്ചു. കോതമംഗലം...

NEWS

കോതമംഗലം : കേരള സ്കൂൾ കായികമേള താരങ്ങൾക്ക് കൊച്ചി മെട്രോയുടെ സൗജന്യ യാത്ര സംഘടിപ്പിച്ചു. കോതമംഗലത്ത് വച്ച് ആന്റണി ജോൺ എംഎൽഎ കുട്ടികൾക്ക് കൂപ്പണുകൾ നൽകി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ഭൂമി തരം മാറ്റം സ്പെഷ്യൽ അദാലത്ത്സംഘടിപ്പിച്ചു . സംസ്ഥാനത്തെ വിവിധ റവന്യൂ ഓഫീസുകളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സംസ്ഥാനത്ത് സ്പെഷ്യൽ അദാലത്തുകൾ സംഘടിപ്പിച്ച്...

NEWS

കോതമംഗലം: ബൈക്കപകടത്തില്‍ പരിക്കേറ്റ് സഹായം തേടുന്ന സഹോദരങ്ങള്‍ക്ക് കൈത്താങ്ങാന്‍ കൈകോര്‍ത്ത് കോതമംഗലത്തെ പ്രൈവറ്റ് ബസ്സുകളും. 22ഓളം സ്വകാര്യ ബസ്സുകളാണ് ഐറിനും ഐവിനും വേണ്ടി നിരത്തിലിറങ്ങിയത്.. ചികിത്സാ സഹായത്തിനായുള്ള യാത്ര ട്രാഫിക് എസ് ഐ...

NEWS

കോതമംഗലം :സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ നീന്തൽ മത്സരങ്ങളിൽ ഹാട്രിക് റെക്കോഡ് നേട്ടവുമായി തിരുവനന്തപുരം എം വി എച്ച് എസ് എസ് തുണ്ടത്തില്‍ സ്‌കൂളിലെ വിദ്യാ൪ഥികളായ എസ്. അഭിനവും മോ൯ഗം തീ൪ഥു സാംദേവും. സീനിയര്‍...

error: Content is protected !!