പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത് വർഷക്കാലമായി പല്ലാരിമംഗലം പഞ്ചായത്തിലെ പുലിക്കുന്നേപ്പടിയിൽ കലാ, കായിക, സാംസ്കാരിക, ജീവകാരുണ്യ മേഘലകളിൽ മികവാർന്ന പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ആറുവർഷമായി നടന്നുവരുന്ന റംസാൻ കിറ്റ് വിതരണം ഈ വർഷവും സംഘടിപ്പിച്ചു. കോതമംഗലം ബ്ലോക്പഞ്ചായത്തംഗം ഒ ഇ അബ്ബാസ് റംസാൻ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി കെ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. മൗലവി മുഹമ്മദ് സുഫൈൽ ഫാളിലി, ക്ലബ്ബ് സെക്രട്ടറി എം എ ഷമീം, ട്രഷറാർ എം എ ഷെബീർ, എം എ ഷംനാദ് ,ചാരിറ്റി കോർഡിനേറ്റർ മാരായ അസർ കരിം, മുഹമ്മദ് ഷാലു, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി കെ സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.
