കോതമംഗലം : പിടവൂരില്‍ പ്രവര്‍ത്തിക്കുന്ന പാറമടയില്‍ നിന്നുള്ള ലോഡ് വണ്ടികളുടെ സഞ്ചാരം കാരണമായി റോഡ്തകര്‍ന്ന് പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ പരിഹാരത്തിന് നടപടി ആവശ്യപ്പെട്ട്കൊണ്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ പാറമട റോഡ് ഉപരോധിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്ക് പൊടിശല്യം സഹിക്കവയ്യാതാവുകയും അലര്‍ജി ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.
ലോഡ് കയറ്റിയ വാഹനങ്ങളുള്‍പ്പെടെ മണിക്കൂറുകളോളം തടഞ്ഞിടുകയും പോലീസ് ഉദ്യോഗസ്ഥരുടെ സാനിധ്യത്തില്‍ ഇരുപത് ദിവസത്തിനുള്ളില്‍ റോഡ് ടാറിംഗ് പൂര്‍ത്തിയാക്കി പൊടിശല്യം പരിഹരിക്കാമെന്ന പാറമട ഉടമയുടെ ഉറപ്പിന്മേല്‍ ഉച്ചയോടെ ഉപരോധ സമരം അവസാനിപ്പിച്ചു.
പി.ഡി.പി.നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുല്‍ഹമീദ് ,സെക്രട്ടറി റഹീം അയിരൂര്‍പ്പാടം ,എം.എസ്.ആലിക്കുട്ടി, സുബൈര്‍ പൂക്കുന്നേല്‍ ,സി.എം.കോയ പിടവൂര്‍ ,മുജീബ് മുകളേല്‍, ഷൗക്കത്തലി തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.