പല്ലാരിമംഗലം: ലൈഫിനും, മാലിന്യ സംസ്കരണത്തിനും കാർഷിക മേഖലക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള പല്ലാരിമംഗലം പഞ്ചായത്തിന്റെ 2025 – 2026 സാമ്പത്തിക വർഷത്തെ ബജറ്റ് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് അവതരിപ്പിച്ചു. ലൈഫ് ഭവനപദ്ധതിക്കായി 5.28 കോടിയുംര, കാർഷിക മേഖലക്കായി 85.75 ലക്ഷവും, മാലിന്യ സംസ്കരണത്തിന് 28 ലക്ഷവും, കുടിവെള്ളത്തിനായി 17 ലക്ഷവും, ഭിന്നശേഷി പരിപാലനത്തിന് 29 ലക്ഷവും, അങ്കണവാടി കുട്ടികൾക്കുള്ള പോഷകാഹാരത്തിന് 17.25 ലക്ഷവും, പാലിയേറ്റീവ് മേഖലക്ക് 91 ലക്ഷവും എന്നിങ്ങനെ 15.31 കോടിരൂപ വരവും 14.53 കോടിരൂപ ചെലവും പ്രതീക്ഷിക്കുന്ന 78 ലക്ഷംരൂപയുടെ മിച്ചബജറ്റാണ് അവതരിപ്പിച്ചത്.
ബജറ്റ് അവതരണ യോഗത്തിൽ പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ കെ കൃഷ്ണൻകുട്ടി, അക്കൗണ്ടന്റ് പി കെ ഷിജി, പഞ്ചായത്തംഗങ്ങളായ റിയാസ് തുരുത്തേൽ, എ എ രമണൻ, കെ എം മൈതീൻ, കൃഷിഓഫീസർ ഇ എം മനോജ് എന്നിവർ സംസാരിച്ചു.
