പല്ലാരിമംഗലം: ഓൺലൈൻ പഠനത്തിനായി റിസ്വാൻ എന്ന പൈമറ്റം യുപിസ്കൂൾ നാലാംക്ലാസ് വിദ്യാർത്ഥിക്ക് പഠനത്തിനു സഹായമായി ഡിവൈഎഫ്ഐ മണിക്കിണർ യൂണിറ്റ് മൊബൈൽ ഫോൺ നൽകിയത്. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് OE അബ്ബാസ് മൊബൈൽ ഫോൺ കൈമാറി. ഡിവൈഎഫ്ഐ മണിക്കിണർ യൂണിറ്റ് സെക്രട്ടറി റഹീം സലിം നേതൃത്വം വഹിച്ച ചടങ്ങിൽ അഞ്ചാം വാർഡ് മെമ്പർ റിയാസ് തുരുത്തേൽ, ഡിവൈഎഫ്ഐ പൈമറ്റം മേഖലാ സെക്രട്ടറി വിഎസ് നൗഫൽ,മണിക്കിണർ സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോസ് വർഗീസ്, എംഎം ശിഹാബ്, സജീവ് മുളമ്പേൽ ഷെരീഫ് മാനിക്കൽ ആമീൻ മറ്റപ്പിള്ളി, നൂറാനി, മുഹമ്മദ് കരോട്ടക്കുടി എന്നിവർ പങ്കെടുത്തു.
