കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിൽ അതിഥി തൊഴിലാളികൾക്കായുള്ള ഭക്ഷ്യ ധാന്യ കിറ്റുകളുടെ വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 92 ക്യാമ്പുകളിലായി കഴിയുന്ന തൊഴിലാളികൾക്കുള്ള കിറ്റ് വിതരണമാണ് ഇന്ന് നടന്നത് .10 ദിവസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളാണ് കിറ്റിലുള്ളത്. 4 കിലോ അരി,1 കിലോ എണ്ണ, 2 കിലോ ആട്ട, 2 കിലോ സവാള, 1.5 കിലോ ഉരുളക്കിഴങ്ങ് എന്നിവ അടങ്ങുന്ന കിറ്റാണ് ഓരോരുത്തർക്കും നല്കുന്നത്. ആൻ്റണി ജോൺ MLA, തഹസിൽദാർ റേച്ചൽ കെ വർഗ്ഗീസ്, വില്ലേജ് ഓഫീസർ നാസർ, പഞ്ചായത്ത് പ്രസിഡൻ്റ് PK മൊയ്തു, വാർഡ് മെമ്പർ ആമിനഹസ്സൻകുഞ്ഞ്, MMബക്കർഎന്നിവരുടെ സാന്നിധ്യത്തിൽ കടമുണ്ടയിൽ നിന്നാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ആരംഭിച്ചത്.
You May Also Like
ACCIDENT
കോതമംഗലം : അടിവാട് കോതമംഗലം റോഡിൽ കോഴിപ്പിള്ളിക്കും പിടവൂരിനും ഇടയിൽ ടോറസ് ലോറിയും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടി ഇടിച്ചു. ആളാപായമില്ല. രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. പാറമടയിലേക്ക് കയറ്റാനായി വരികയായിരുന്ന ടോറസ്...
CHUTTUVATTOM
കോതമംഗലം :സംസ്ഥാന അധ്യാപക അവാർഡ് ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിന് സജിമോൻ പി എൻ അർഹനായി. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കളിലെ പ്രധാനാധ്യാപകനാണ്. പാഠ്യ – പാഠ്യേതര...
NEWS
കോതമംഗലം : പല്ലാരിമംഗലം സർക്കാർ ഹയർ സെക്കൻ്ററി സ്കൂൾ വളപ്പിൽ മോഷണം നടന്നതായി പരാതി. കഴിഞ്ഞ അവധി ദിവസം രണ്ടു വ്യക്തികൾ അതിക്രമിച്ചു കയറി സ്കൂൾ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന പിവിസി, മറ്റ് ഇരുമ്പ്...
NEWS
പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...