പല്ലാരിമംഗലം : ഏറെ വിവാദമായിരുന്ന പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ ഈട്ടിപ്പാറ മോഡേൺപ്പടി റോഡിൻെറ ആദൃ ഘട്ട നിർമ്മാണ പ്രവർത്തനം പൂർത്തിയായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മൊയ്തു അറിയിച്ചു. വാഹന ഗതാഗതം സുഖമമല്ലാതിരുന്ന കുത്തനെയുള്ള കയറ്റവും കൊടും വളവുകളുമായിരുന്നു റോഡിൻെറ പ്രതിസന്ധി . കയറ്റം മണ്ണുമാറ്റിയും വളവുകളിൽ യഥേഷ്ടം വീതി കൂട്ടിയുമാണ് റോഡ് വികസിപ്പിച്ചിട്ടുള്ളത്. റോഡിൻെറ മദ്ധൃഭാഗത്തുള്ള രണ്ട് വളവുകളിലും ഇരു സൈഡുകളിൽ നിന്നും വരുന്ന വാഹനങ്ങൾ തടസ്സങ്ങളില്ലാതെ കടന്ന് പോകുന്ന തരത്തിലാണ് റോഡ് വീതി കൂട്ടിയിട്ടുള്ളത്. റോഡിൻെറ ഒരു ഭാഗത്തും വെള്ളകെട്ടുകൾ വരാതെയും നിർമ്മാണത്തിൽ ശ്രദ്ധിച്ചിട്ടുണ്ട് .
റോഡിൻെറ രണ്ടാം ഘട്ട വികസനം അടുത്ത പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ടന്നും റോഡ് പൂർണ്ണമായും ടാർ ചെയ്യുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മൊയ്തുവും, വാർഡ് മെമ്പർ ഷാജിമോൾ റഫീക്കും അറിയിച്ചു.
പല്ലാരിമംഗലത്ത് വികസനത്തിന് രാഷ്ട്രീയമില്ലന്നും, വിവാധങ്ങൾ കൊണ്ടുവരുന്നതിലൂടെ പദ്ധതി നടപാപാക്കുന്നതിൽ കാലതാമസം വരികയാണെന്നും ഇത് ഏറെ ദു:ഖകരമാണന്നും പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. റോഡ് വികസനം നേരത്തെ തീരുമാനിച്ച പ്രകാരം തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളത്. വിവാദങ്ങൾ ഏത് ഭഗത്ത് നിന്നായാലും പ്രദേശത്തെ ജനങ്ങളുടെ താൽപരൃമായിരിക്കും പഞ്ചായത്ത് പരിഗണിക്കുക. അതിനാൽ ആരോപണങ്ങളിൽ വിശ്വസിക്കാതെ വികസന പ്രവർത്തനങ്ങളോടൊപ്പം സഹകരിച്ച മുഴുവൻ നാട്ടുകാർക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ മൊയ്തുവും വാർഡ് മെമ്പർ ഷാജിമോൾ റഫീക്കും നന്ദി അറിയിച്ചു . പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് എം എം അഷറഫിൻെറ നേതൃത്വത്തിൽ ഇന്ന് റോഡിൻെറ വികസന പ്രവർത്തനം നടത്തിയ ഭാഗം സന്ദർശിച്ച് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. പഞ്ചായത്തിൻെറ വികസന പ്രവർത്തനങ്ങൾക്ക് പാർട്ടിയുടെ പൂർണ്ണമായ പിന്തുണയുണ്ടാകുമെന്ന് അറിയിച്ചു.