Connect with us

Hi, what are you looking for?

NEWS

റോഡ് കുഴിച്ച് അനധികൃത മണ്ണ്കടത്ത് ; പല്ലാരിമംഗലം പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെയാണെന്ന് ആരോപണം

പല്ലാരിമംഗലം : ഗ്രാമപഞ്ചായത്ത് രണ്ടാംവാർഡിലെ പഞ്ചായത്ത് റോഡായ മോഡേൺപടി – ഈട്ടിപ്പാറ റോഡിൽ പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ വാർഡുമെമ്പറുടെ നേതൃത്വത്തിൽ റോഡ് അഞ്ചടിയോളം താഴ്ത്തി അനധികൃതമായി മണ്ണ്കടത്തിക്കൊണ്ട് പോയ സംഭവം വിവാദത്തിൽ. മോഡേൺ പിടിയൽനിന്നും ഈട്ടിപ്പാറയിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്ന റോഡാണിത്. റോഡിന്റെ കയറ്റംകുറക്കാനെന്ന വ്യാജേനയാണ് അനധികൃത മണ്ണ് വിൽപന നടന്നിട്ടുള്ളത്. റോഡ്തുടങ്ങുന്നിടത്തും അവസാനിക്കുന്നിട
ത്തുമാണ് കയറ്റമെന്നിരിക്കെ മധ്യഭാഗത്ത് നിരപ്പായ സ്ഥലത്ത് റോഡ് കുഴിച്ചത് മൂലം റോഡ് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. തന്നെയുടെമല്ല പത്തടി വീതിയുണ്ടായിരുന്ന റോഡ് അഞ്ചടിയോളം താഴ്ചയിൽ കുഴിച്ചതോട്കൂടി റോഡിന്റെവീതി എട്ടടിമാത്രമായി ചുരുങ്ങി ഇപ്പോഴൊരു ഇടുങ്ങിയ തൊണ്ടായിരൂപപ്പെട്ടിരിക്കുകയാണ്.

അഞ്ചടി താഴ്ചയിൽ ഏതാണ്ട് എഴുപത്തഞ്ച്മീറ്റർ നീളത്തിൽ റോഡ്കുഴിച്ചിരിക്കു
കയാണ്. മൂന്ന് സ്വകാര്യവ്യക്തികൾക്കായി നൂറ്റിപത്ത് ലോഡ്മണ്ണ് ഇവിടെനിന്ന് കടത്തിക്കൊണ്ട് പോയിവിറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. ഒരുലോഡിന് ആയിരത്തി അഞ്ഞൂറ് രൂപ എന്നനിലയിലാണ് മണ്ണ് വാങ്ങിയതെന്നാണ് വാങ്ങിയവർ പറയുന്നത്. അങ്ങനെ നോക്കിയാൽ ഏതാണ്ട് ഒരുലക്ഷത്തി അറുപത്തയ്യായിരം രൂപയുടെ മണ്ണ് പഞ്ചായത്ത് റോഡിൽ നിന്നും അനധികൃതമായി കടത്തിക്കൊണ്ടുപോയി വിൽപന നടത്തിയിട്ടുണ്ട്. പൊതുസ്ഥലത്തെ മണ്ണ്നീക്കം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട ലേലമുൾപ്പെടെയുള്ള  ഒരുനടപടിയും പഞ്ചായത്ത് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

അധികൃതമായി റോഡ്കുഴിച്ച് മണ്ണ് വിൽക്കുകയും, റോഡ് സഞ്ചാരയോഗ്യമല്ലാതാക്കുകയും ചെയ്തവർക്കെതിരെ പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയുടെ മുതിർന്ന നേതാവ്തന്നെ നേരത്തെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി കൊടുത്തുവെങ്കിലും  ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.
റോഡ്കുഴിച്ച് സഞ്ചാരയോഗ്യമല്ലാതാക്കുകയും, അനധികൃതമായി മണ്ണ് കടത്തിക്കൊണ്ട് പോയി കച്ചവടം നടത്തുകയും ചെയ്തവർക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഈ വിഷയത്തിൽ വിജിലൻസിനും, ആർ ഡി ഒ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും പരാതിനൽകുമെന്നും സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ പറഞ്ഞു.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...