പല്ലാരിമംഗലം : കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ വെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ കവലയിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം എം എൽ എ ആന്റണി ജോൺ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് റഷീദസലിം, ബ്ലോക്പഞ്ചായത്ത് മെമ്പർ ഒ ഇ അബ്ബാസ്, ഗ്രാമപഞ്ചായത്ത് റ്റിൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ധീൻ മക്കാർ, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ ബി മുഹമ്മദ്, എം എം ബക്കർ, കെ എം ജലീൽ, ജോസ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

You must be logged in to post a comment Login