പല്ലാരിമംഗലം : എറണാകുളം പനമ്പിള്ളി നഗറിലുള്ള പാം ഗോൾഡ് സൂപ്പർമാർക്കറ്റിൽ നിന്നും ഷാമോൻ മാസ്ക് വാങ്ങിയതിന് അമിത വില ഈടാക്കുകയും തുടർന്ന് നിയമനടപടികളുമായ് മുന്നോട്ടു പോവുകയുമാണ് ഉണ്ടായത്. 5 രൂപയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മാസ്കിന് ഷാമോനിൽ നിന്നും 15 രൂപ വീതമാണ് ഈടാക്കിയത്. സാധാരണ ഈ മസ്കിന് 5 രൂപയാണ് വില എന്ന് സർക്കാർ ഉത്തരവ് ചൂണ്ടി കാണിച്ചു കൊണ്ട് ഷാമോൻ പറഞ്ഞു, എങ്കിൽ പോലും ധിക്കാരപരമായ നിലപാടാണ് കട ഉടമയിൽ നിന്നും ഉണ്ടായത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും പോലീസിന്റെ നിർദ്ധേശാനുസരണം ലീഗൽ മെട്രോളജിയ്ക്ക് പരാതിയും ബില്ലും മെയിൽ അയക്കുകയും തുടർന്ന് ലീഗൽ മെട്രോളജി ഓഫീസിൽ നിന്നും വിളിച്ച് നടപടി സ്വീകരിക്കും എന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകുകയും ചെയ്തു.
അടുത്ത ദിവസം തന്നെ സൂപ്പർ മാർക്കറ്റ് റൈഡ് ചെയ്ത് 10000 രൂപ ഫൈൻ അടപ്പിക്കുകയും ചെയ്തു എന്ന വിവരം ഷാ മോനെ വിളിച്ച് അറിയിക്കുകയും ചെയ്തു . തുടർന്നും ഇത്തരത്തിൽ അമിത വില ഈടാക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ 50000 യാണ് ഫൈൻ എന്ന് ലീഗൽ മെട്രോളജി ഓഫീസർ അഭിപ്രായപ്പെട്ടു . കോവിഡ് കാലത്ത് ഒഴിവാക്കാൻ പറ്റാത്ത സന്തത സഹചാരിയായ മാസ്ക് വാങ്ങുന്ന സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പ്രതികരിക്കുവാൻ എല്ലാവരും മുന്നിട്ട് ഇറങ്ങണം എന്നാണ് ഷാമോൻ ഓർമ്മപ്പെടുത്തുന്നു. പ്രതികരണ ശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന യുവ സമൂഹത്തിന് മാതൃകയാണ് ഷാമോന്റെ പ്രവർത്തനം .കല്ലൂർക്കാട് ഫയർസ്റ്റേഷനിലെ സിവിൽ ഡിഫൻസ് ടീമംഗവും ഹീറോ യംഗ്സ് ന്റെ കോവിഡ് പ്രതിരോധ പ്രവർത്തന മുൻനിര മുന്നണി പോരാളിയുമായ ഷാമോൻ മാനാങ്കാവിൽ ഇപ്പോൾ പോത്താനിക്കാട് പോലീസിനോടൊപ്പം പിക്കറ്റ് ഡ്യൂട്ടി ചെയ്തു വരികയാണ്.
