കോതമംഗലം: ദേശീയ വായനശാല പ്രസിഡന്റ് കെ.എ. യൂസുഫ് പല്ലാരിമംഗലം തയ്യാറാക്കിയ പല്ലാരിമംഗലം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എംഎല്‍എ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. നവതി ആഘോഷിക്കുന്ന സ്‌കൂളിന്റെ ചരിത്രം വിവിധ മേഖലയിലുള്ള 33 പേരില്‍ നിന്നായി ശേഖരിച്ചാണ് പുസ്തകമാക്കിയത്. 160 പേജ് വരുന്ന പുസ്തകം പല്ലാരിമംഗലം ആര്‍ആര്‍ ബുക്‌സാണ്് പ്രസിദ്ധീകരിച്ചത്. ചടങ്ങില്‍ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ്് ഖദീജ മുഹമ്മദ് അധ്യക്ഷയായി. പിടിഎ പ്രസിഡന്റ് എന്‍ എസ് ഷിജീബ് സ്വാഗതവും വായനശാല സെക്രട്ടറി എം എം ബഷീര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഒ ഇ അബ്ബാസ്, ബ്ലോക്ക് പഞ്ചായത്തംഗം നിസാമോള്‍ ഇസ്മായില്‍, ഹെഡ്മാസ്റ്റര്‍ പി എന്‍ സജിമോന്‍, പ്രിന്‍സിപ്പല്‍ എസ് രജനി കൃഷ്ണന്‍, ബിജു കെ നായര്‍, ജോര്‍ജ് കെ തോമസ്, എം കെ സുമതിയമ്മ, സരിതാസ് നാരായണന്‍, ടി പി ഹസൈനാര്‍, കെ കെ മൈതീന്‍, എ എം മുഹമ്മദ്, ലെത്തീഫ് കുഞ്ചാട്ട് എന്നിവര്‍ സംസാരിച്ചു
