കോതമംഗലം: കോവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികൾക്കും, ലോക് ഡൗൺ കാരണം ഉപജീവനം കഷ്ടത്തിലായ ഓട്ടോ തൊഴിലാളികൾക്കും സി.പി.ഐ പല്ലാരിമംഗലം ലോക്കൽ കമ്മറ്റി നാലാം ഘട്ടം ഭക്ഷ്യകിറ്റ് വിതരണ നടത്തി. വാഴക്കുളം ഫ്രൂട്ട്സ് ആൻ്റ് പൈനാപ്പിൾ പ്രോസസിംഗ് കമ്പനി ചെയർമാൻ ഇ.കെ.ശിവൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാ മോൾ ഇസ്മായിൽ, പഞ്ചായത്ത് മെമ്പർ ഷാജിമോൾ റഫീഖ്, എം.എസ്.അലിയാർ, പി.എ.മുഹമ്മദ്, ഒ.എം.ഹസ്സൻ, പി.കെ.മോഹനൻ, എം.എസ്.ഇബ്രാഹിം, മനോജ് നാരായണൻ.എൽദോ, എ.മാത്യു.എന്നിവർ പങ്കെടുത്തു.
