Connect with us

Hi, what are you looking for?

CHUTTUVATTOM

സാംക്രമിക രോഗങ്ങൾ തടയുന്നതിനു ക്ലോറിനേഷൻ നടത്തി

പല്ലാരിമംഗലം: മഴക്കാലമെത്തുന്നതോടുകൂടി ജലജന്യ സാംക്രമിക രോഗങ്ങളായ ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ പടര്‍ന്നുപിടിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന കിണര്‍ ക്ലോറിനേഷന്‍ പരിപാടി പല്ലാരിമംഗലം പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കിണര്‍ ക്ലോറിനേഷന്‍ ചെയ്താണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും ഇത്തരത്തില്‍ അണുവിമുക്തമാക്കുമെന്ന് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് പറഞ്ഞു. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാനകള്‍ ശുചീകരിക്കല്‍, സ്‌കൂള്‍ പരിസര ശുചീകരണം, കൊതുകു നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ വാര്‍ഡില്‍ പൂര്‍ത്തിയാക്കി. ആശാവര്‍ക്കര്‍ മേരി ഏലിയാസ്, വാര്‍ഡ് സാനിറ്റൈസേഷന്‍ കമ്മിറ്റിയംഗങ്ങളായ കെ എ മുഹമ്മദ്, കെ കെ അബ്ദു റഹ്മാന്‍, സിഡിഎസ് അംഗം ഷാജിദ സാദിഖ് എന്നിവര്‍ നേതൃത്വം നല്‍കി.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...