പല്ലാരിമംഗലം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നിർദ്ദേശപ്രകാരം മിലാൽ ഫുട്ബോൾ ക്ലബ്ബിന്റെ സഹകരണത്തോടെ പല്ലാരിമംഗലം പഞ്ചായത്ത് കവലയിൽ മഴക്കാലപൂർവ്വ ശുചീക കണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ എം അബ്ദുൾ കരിം, സീനത്ത് മൈതീൻ, എ എ രമണൻ, റിയാസ് തുരുത്തേൽ, നെസിയ ഷെമീർ, മിലാൻ ക്ലബ്ബ് സെക്രട്ടറി അനു റോഷൻ, ട്രഷറാർ വി എം ഇബ്രാഹിംകുട്ടി, ചാരിറ്റി കൺവീനർ കെ എ ഷിയാസ് എന്നിവർ പ്രസംഗിച്ചു. യുവജനക്ഷേമ ബോർഡ് പഞ്ചായത്ത് കോർഡിനേറ്റർ ഹക്കീം ഖാൻ സ്വാഗതവും, മിലാൻ ക്ലബ്ബ് പ്രസിഡന്റ് ബിന്നി കെ ജോസ് കൃതജ്ഞതയും പറഞ്ഞു.
